മീനാക്ഷി നായികയായ മഴമുകില്‍ മാനത്ത്
മീനാക്ഷി നായികയായ മഴമുകില്‍ മാനത്ത്
ജനവരി 2, 2006
മലയാളത്തില്‍ അര ഡസനോളം ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഇതുവരെ ഒരു ഹിറ്റ് ചിത്രം മീനാക്ഷിക്കു ലഭിച്ചിട്ടില്ല. വിജയങ്ങള്‍ അനുഗ്രഹിച്ചില്ലെങ്കിലും മലയാളത്തില്‍ നിന്ന് മീനാക്ഷിയെ തേടി അവസരങ്ങളെത്തുന്നു.
നവാഗത സംവിധായകനായ സമജ് ഒരുക്കുന്ന മഴമുകില്‍ മാനത്ത് ആണ് മീനാക്ഷി നായികയാവുന്ന പുതിയ മലയാളചിത്രം. പുതുമുഖം ദീപുവാണ് ചിത്രത്തിലെ നായകന്‍.
ടി.എസ്.രാജു, ചന്തു, ഹരിഗോവിന്ദ്, ഡൊമിനിക്, സിവിദേവ്, കലാഭവന്‍ ഷിനോജ്, ശ്രീധരന്‍ നമ്പൂതിരിപ്പാട്, ഉഷ, ശാന്താദേവി, ഷാരോണ്‍, മിസ് കല്യാണ്‍, റോഷ്ന ലാലി, ബേബി ശ്രീദേവി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
രചന ബിനീഷ് ഒറവില്‍. ഛായാഗ്രഹണം ഷാല്‍. യൂണിവേഴ്സല്‍ ഫിലിംസിന്റെ ബാനറില്‍ മോഹന്‍ദാസ്, ഷിബുരാജ് ഖത്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications