ഇനി ഷാജി മമ്മൂട്ടിയ്ക്കൊപ്പം
ഷാജി കൈലാസ് കൂടുതല്‍ ചിത്രങ്ങളും ചെയ്തത് മോഹന്‍ലാലിനും സുരേഷ് ഗോപിക്കുമൊപ്പമാണ്. സുരേഷ് ഗോപി ഏഴ് ചിത്രങ്ങളിലും മോഹന്‍ലാല്‍ അഞ്ച് ചിത്രങ്ങളിലും അഭിനയിച്ചു.
സുരേഷ് ഗോപി നായകനായ ഷാജിയുടെ ചിത്രങ്ങള്‍ തലസ്ഥാനം, ഏകലവ്യന്‍, കമ്മിഷണര്‍, മാഫിയ, എഫ്ഐആര്‍, ദി ടൈഗര്‍, ചിന്താമണി കൊലക്കേസ് എന്നിവയാണ്. മോഹന്‍ലാലിനെ നായകനാക്കി ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി എന്നീ ചിത്രങ്ങള്‍ ഒരുക്കി.
മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഷാജി സംവിധാനം ചെയ്തിട്ടുള്ളൂ- ദി കിംഗ്, ദി ട്രൂത്ത്, വല്യേട്ടന്‍. മമ്മൂട്ടി ചിത്രങ്ങളുടെ എണ്ണത്തിലെ ഈ കുറവ് ഷാജി പരിഹരിക്കാന്‍ പോവുകയാണ്. ഷാജി അടുത്തതായി ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്.
കഴിഞ്ഞ വര്‍ഷത്തെ ഷാജിയുടെ ഹിറ്റ് ചിത്രം ചിന്താമണി കൊലക്കേസിന്റെ തിരക്കഥാകൃത്ത് എ.കെ.സാജനാണ്. സന്തോഷ് ദാമോദറാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ മൂവിയായിരിക്കും ഇതെന്ന് നിര്‍മാതാവ് പറയുന്നു.


Click it and Unblock the Notifications