പ്രേംനസീര്‍ പുരസ്കാരം സുകുമാരിക്ക്
തിരുവനന്തപുരം: ഇക്കൊല്ലത്തെ പ്രേംനസീര്‍ പുരസ്ക്കാരത്തിന് നടി സുകുമാരിയെ തിരഞ്ഞെടുത്തു.
പ്രേംനസീര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ ആണ് ഇക്കാര്യം അറിയിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവും ആലുവാ തങ്കരാജ് രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും സുകുമാരിക്ക് നല്‍കും.
ബാബു പോള്‍ അധ്യക്ഷനായുള്ള അഞ്ചംംഗ സമിതിയാണ് സുകുമാരിയെ പുരസ്കാരത്തിനു തിരഞ്ഞെടുത്തത്. ഗണേശ് കുമാര്‍, തലേക്കുന്നില്‍ ബഷീര്‍, പൂവച്ചല്‍ ഖാദര്‍, ചെമ്പഴന്തി ബഷീര്‍ എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതിയിലെ മറ്റ് അംഗങ്ങള്‍.
പ്രേംനസീറിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 16 ന് വൈകീട്ട് 5.30 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും.


Click it and Unblock the Notifications