twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ജനപ്രീതി ഇഷ്ടപ്പെടുന്നു: അടൂര്‍

    By Staff
    |

    ഞാന്‍ ജനപ്രീതി ഇഷ്ടപ്പെടുന്നു: അടൂര്‍
    ജനവരി 03, 2003

    തിരുവനന്തപുരം: തന്റെ ഒരു സിനിമയും യാദൃശ്ചികതയല്ലെന്നും പഠനത്തിന്റെയും കണ്ടെത്തലിന്റെയും നീണ്ട പ്രക്രിയക്ക് ശേഷമാണ് ഓരോ സിനിമയും സംഭവിക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    ജനവരി മൂന്ന് വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍.

    ഒരു സിനിമയുടെയും പരിചരണരീതിയും ശൈലിയും പിന്നീടുള്ള സിനിമകളില്‍ താന്‍ ആവര്‍ത്തിച്ചിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ശൈലി ആവര്‍ത്തിക്കുന്നതില്‍ തനിക്ക് താത്പര്യമില്ല. തനിക്ക് ചുറ്റുമുണ്ടാവുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരാളാണ് താന്‍.

    തന്റെ ഏതെങ്കിലും ചിത്രം പ്രത്യേകിച്ച് മെച്ചപ്പെട്ടതാണെന്ന് പറയാവില്ല. എല്ലാ ചിത്രവും മികച്ചതാണെന്നാണ് താന്‍ കരുതുന്നത്. ഒരു കലാകാരനെന്ന നിലയില്‍ ധന്യത പകരുന്ന ചിത്രങ്ങള്‍ മാത്രമാണ് താന്‍ നിര്‍മിക്കുന്നത്.

    ജനപ്രീതിയെ താന്‍ ഭയക്കുന്നില്ല. പരമാവധി പേര്‍ തന്റെ ചിത്രം കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ജനപ്രീതി താനിഷ്ടപ്പെടുന്നു.

    നിഴല്‍ക്കുത്ത് ഉള്‍പ്പെടെയുള്ള തന്റെ എല്ലാ ചിത്രങ്ങളിലും രാഷ്ട്രീയ പ്രസ്താവം അടങ്ങിയിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു. ആറ് രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞ നിഴല്‍ക്കുത്ത് ജനവരി രണ്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ആവാതെ കെണിയില്‍ പെട്ട ഒരു ആരാച്ചാരുടെ ജീവിതമാണ് നിഴല്‍ക്കുത്തിന്റെ പ്രമേയം.

    സ്വാതന്ത്യ്രത്തിന് അമ്പത് വര്‍ഷത്തിന് ശേഷവും നമ്മള്‍ ഇപ്പോഴും കെണിയില്‍ തന്നെയാണന്ന് അടൂര്‍ പറഞ്ഞു. സ്വയം സ്വതന്ത്രരാവാന്‍ നമുക്ക് കഴിയുന്നില്ല. ചിത്രം ഭൂതകാലത്തു നിന്നാണ് ആരംഭിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ അത് വര്‍ത്തമാനത്തെ കുറിച്ചാണ്. വധശിക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

    മനുഷ്യാവകാശ പ്രശ്നങ്ങള്‍ പ്രതിപാദിക്കുന്ന മികച്ച 10 ചിത്രങ്ങളുടെ കൂട്ടത്തില്‍ നിഴല്‍ക്കുത്തിനെയും ആംനെസ്റി ഇന്റര്‍നാഷണല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 മുതല്‍ 23 വരെ നടത്ുന്ന ആസ്റര്‍ഡാമിലെ മേളയില്‍ മികച്ച ചിത്രത്തെ തിരഞ്ഞെടുക്കും. മികച്ച ചിത്രം ആംനസ്റി ലോകവ്യാപകമായി എത്തിക്കും.

    യു എസിലും സ്വിറ്റ്സര്‍ലാന്റിലസും ഫ്രാന്‍സിലും മറ്റ് ചില രാജ്യങ്ങളിലും ചിത്രം വിതരണം ചെയ്യാന്‍ വിതരണക്കാരെ കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ ചിത്രം വിതരണത്തിനെത്തിക്കുന്നത് രണ്ട് വിതരണക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്.

    കേരളത്തിലെ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ ചിത്രമെടുക്കുന്നത്. എന്നാല്‍ വ്യത്യസ്തയുള്ള ഒരു ചിത്രത്തിന് വിതരണക്കാരുടെയോ പ്രദര്‍ശനക്കാരുടെയോ പിന്തുണ ഇവിടെ ലഭിക്കാറില്ല- അടൂര്‍ പറഞ്ഞു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X