ഒറ്റക്കാലന്‍ ശിവനായി മണി ഇരുഭാഷകളില്‍

By Staff

ഒറ്റക്കാലന്‍ ശിവനായി മണി ഇരുഭാഷകളില്‍
ജനവരി 03, 2004

തമിഴിലും മലയാളത്തിലും കലാഭവന്‍ മണി ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാഞ്ചജന്യം എന്ന ചിത്രമാണ് മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്നത്. ഒറ്റക്കാലന്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് മലയാളം, തമിഴ് ചിത്രങ്ങളില്‍ കലാഭവന്‍ മണി അവതരിപ്പിക്കുന്നത്.

തമിഴ് ചിത്രത്തില്‍ വിക്രമാണ് നായകന്‍. നവാഗതനായ പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദിതാദാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പുതുമുഖമായ അശ്വതി നായരാണ് കലാഭവന്‍ മണിയുടെ നായികയാവുന്നത്. ടിവി അവതാരകയായ അശ്വതി നായര്‍ ഇന്ദു എന്ന നഴ്സറി ടീച്ചറായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകനായ പ്രസാദ് തന്നെയാണ്. ഗ്രാമീണപശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രമാണിത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ എട്ടു ഗാനങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X