പൃഥ്വിയും മീരയും രഞ്ജിത്ത് ചിത്രത്തില്‍
പൃഥ്വിയും മീരയും രഞ്ജിത്ത് ചിത്രത്തില്‍
ജനവരി 03, 2004
രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും മീരാജാസ്മിനും നായികാനായകന്‍മാരാവുന്നു. മിഴി രണ്ടിലും എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടിട്ടില്ല.
ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജും മീരാ ജാസ്മിനും നായികാനായകന്‍മാരാവുന്ന മൂന്നാമത്തെ ചിത്രമാണിത്. സ്വപ്നക്കൂട്, ചക്രം എന്നീ ചിത്രങ്ങളിലാണ് പൃഥ്വിയും മീരയും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.
രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സിനിമയില്‍ തുടക്കം കുറിച്ചത്. പൃഥ്വിരാജ് നായകനായ എം. പത്മകുമാര്‍ സംവിധാനം ചെയ്ത അമ്മക്കിളിക്കൂടിന്റെ രചന രഞ്ജിത്തിന്റേതായിരുന്നു.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ജനവരി 26ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
മോഹന്‍ലാല്‍ നായകനാവുന്ന സക്കറിയാപോത്തന്‍ ജീവിച്ചിരിപ്പുണ്ട്, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന രാവ് മായുന്നു, പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഹലോ എന്നിവ രഞ്ജിത്തിന്റെ നേരത്തെ അനൗണ്‍സ് ചെയ്തിട്ടുള്ള പ്രൊജക്ടുകളാണ്.


Click it and Unblock the Notifications