രേവതിയുടെ ചിത്രത്തില്‍ മാധവന്‍, ശില്പ
രേവതിയുടെ ചിത്രത്തില്‍ മാധവന്‍, ശില്പ
ജനവരി 03, 2005
രേവതി സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ മാധവന്‍ നായനാവും. ശില്പാഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഒരു എയ്ഡ്സ് രോഗിയുടെ കഥ പറയുന്ന ഫിര്‍ മിലേംഗെ എന്ന ഹിന്ദി ചിത്രത്തിന് ശേഷം രേവതി ഒരുക്കുന്ന പുതിയ ചിത്രമാണ് ഇത്. രേവതി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഫിര്‍ മിലേംഗെയിലും ശില്പാ ഷെട്ടിയായിരുന്നു നായിക.
സല്‍മാന്‍ഖാന്‍ നായകനായി അഭിനയിച്ച ഫിര്‍ മിലേംഗെ ശ്രദ്ധേയമായ ചിത്രമാണ്. വിദേശഫണ്ടിംഗോടെയാണ് രേവതി ഈ ചിത്രം ഒരുക്കിയത്.
നടിയെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ചതിന് ശേഷം സംവിധാന രംഗത്തേക്ക് കടന്ന രേവതി ആദ്യമായി സംവിധാനം ചെയ്തത് ഇംഗ്ലീഷിലൊരുക്കിയ മിത്ര് എന്ന ചിത്രമാണ്. ഈ ചിത്രവും ശ്രദ്ധേയമായ സംരംഭമായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ കുടുംബങ്ങളിലെ ആന്തരികശൈഥില്യമാണ് മിത്രില്‍ രേവതി പ്രമേയമാക്കിയത്.


Click it and Unblock the Notifications