ജനവരിയില്‍ മൂന്ന് ചിത്രങ്ങളെത്തുന്നു

By Staff

ജനവരിയില്‍ മൂന്ന് ചിത്രങ്ങളെത്തുന്നു
ജനവരി 3, 2006

ലാല്‍ ജോസിന്റെ അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് ചലച്ചിത്ര വ്യവസായം പുതുവത്സരത്തില്‍ തുടക്കമിടുന്നത്. ദിലീപ് നായകനായ ലയേണ്‍, മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കിലുക്കം കിലുകിലുക്കം എന്നീ ചിത്രങ്ങളും ജനവരിയില്‍ പ്രദര്‍ശനത്തിനെത്തിക്കും.

സലിംകുമാറിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛന്‍ ഉറങ്ങാത്ത വീട് കച്ചവട സിനിമയുടെ സ്ഥിരം ഫോര്‍മുലകളില്‍ നിന്ന് മാറിനില്‍ക്കുന്ന ചിത്രമാണ്. മൂന്ന് പെണ്‍മക്കളുടെ പിതാവായാണ് ലാല്‍ ജോസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. തന്മാത്രക്കു പിന്നാലെ മറ്റൊരു പരീക്ഷണമെന്ന നിലയിലാണ് ഈ ചിത്രവുമെത്തുന്നത്. ജനവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ജോഷി സംവിധാനം ചെയ്യുന്ന ദി ലയണ്‍ ചാന്തുപൊട്ടിനു ശേഷം പ്രദര്‍ശനത്തിനെത്തുന്ന ദിലീപ് ചിത്രമാണ്. ഈ ചിത്രത്തില്‍ രാഷ്ട്രീയനേതാവിന്റെ വേഷമാണ് ദിലീപിന്. കാവ്യാമാധവനാണ് നായിക.

സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയുമാണ് നായകന്‍മാരാകുന്നത്. കാവ്യാമാധവന്‍ തന്നെയാണ് ഈ ചിത്രത്തിലെയും നായിക. മോഹന്‍ലാലിനെ കൂടാതെ ജഗതി ശ്രീകുമാര്‍, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവരും ഈ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X