മോഹന്‍ലാലിനും വാണിക്കും പ്രേക്ഷക പുരസ്കാരം

By Staff

മോഹന്‍ലാലിനും വാണിക്കും പ്രേക്ഷക പുരസ്കാരം
ജനവരി 04, 2001

തിരുവനന്തപുരം: നാഷണല്‍ ഫിലിം അക്കാദമിയുടെ നാലാമത് ചലച്ചിത്ര പ്രേക്ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മോഹന്‍ലാലാണ് മികച്ച നടന്‍. വാണി വിശ്വനാഥ് മികച്ച നടിയും. മികച്ച സിനിമയായി മഴയും സംവിധായകനായി ലെനിന്‍ രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു.

നരസിംഹം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. സൂസന്നയിലെ മികച്ച പ്രകടനം വാണി വിശ്വനാഥിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നരസിംഹം മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.

വല്യേട്ടനിലെ ശിവരാമനെ അവതരിപ്പിച്ച സായികുമാര്‍ മികച്ച രണ്ടാമത്തെ നടനായി. ശാന്തത്തില്‍ നാരായണി എന്ന അമ്മയെ അഭിനയിച്ചു ഫലിപ്പിച്ച കെപിഎസി ലളിതയാണ് മികച്ച രണ്ടാമത്തെ നടി. ശാന്തം മികച്ച ദേശീയോദ്ഗ്രഥന ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

ഐ.എം. വിജയന്‍ (ശാന്തം), മന്യ (ജോക്കര്‍) എന്നിവര്‍ക്ക് മികച്ച നവാഗത നടനും നടിക്കുമുള്ളഅവാര്‍ഡുകള്‍ ലഭിക്കും. സിദ്ദിഖ് (സത്യമേവ ജയതേ), രസിക (ശ്രദ്ധ) എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്കാരവും ലഭിക്കുന്നുണ്ട്.

അരയന്നങ്ങളുടെ വീട്, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ലോഹിതദാസാണ് മികച്ച തിരക്കഥാകൃത്ത്. രവിവര്‍മ്മന്‍ (ഛായാഗ്രഹണം, ശാന്തം), സി. മുത്തുരാജ് (കലാസംവിധാനം, മില്ലെനിയം സ്റാര്‍സ്), കരുമം മോഹന്‍ (ചമയം, ഡാര്‍ലിംഗ് ഡാര്‍ലിംഗ്), ജോണസണ്‍ (സംഗീതം, സൂസന്ന) എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു. മികച്ച നവാഗത ഛായാഗ്രാഹകനുള്ള ജോണ്‍ എബ്രഹാം അവാര്‍ഡ് രാജന്‍ പോള്‍ (മില്ലെനിയം സ്റാര്‍സ്) അര്‍ഹനായി.

നാഷണല്‍ വ്യൂവേഴ്സ് കൗണ്‍സില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് പോള്‍ മണലിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകസമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കൗണ്‍സിലും നാഷണല്‍ ഫലിം അക്കാദമിയും സംയുക്തമായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ദേശീയ ചലച്ചിത്ര ദിനമായ മേയ് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X