twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലക്സ്-ഏഷ്യാനെറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    By Staff
    |

    ലക്സ്-ഏഷ്യാനെറ്റ് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
    ജനവരി 04, 2003

    ഈ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ലക്സ്-ഏഷ്യാനെറ്റ് അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിന്. കണ്ണകി സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകന്‍.

    ദിലീപാണ് മികച്ച നടന്‍. കുഞ്ഞിക്കൂനനിലെ അഭിനയമാണ് ദിലീപിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മികച്ച നടി കാവ്യാ മാധവനും (ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍) നവ്യാനായരു (നന്ദനം) മാണ്.

    മലയാള സിനിമയ്ക്കു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്കാരത്തിന് പ്രശസ്ത നടന്‍ മധു അര്‍ഹനായി. പത്മശ്രീ പുരസ്കാരം ലഭിച്ച സുകുമാരിയെയും സൂര്യാ കൃഷ്ണമൂര്‍ത്തിയെയും ഏഷ്യാനെറ്റ് ആദരിക്കും.

    പ്രേക്ഷകരില്‍നിന്നു ലഭിച്ച നാമനിര്‍ദ്ദേശങ്ങളില്‍ മുന്നിട്ടുനിന്ന അഞ്ചുവീതം ചിത്രങ്ങള്‍ പരിശോധിച്ചാണ് ജൂറി വിജയികളെ തെരഞ്ഞെടുത്തത്. അഞ്ച് സാങ്കേതിക വിഭാഗങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നേരിട്ടാണ് നിര്‍ണ്ണയിച്ചത്.

    പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവന്‍ ചെയര്‍മാനായുള്ള ജൂറിയില്‍ പുകഴേന്തി, വിധുബാല, സി.വി. ബാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍.

    സമ്മാനത്തുകയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങിയ പുരസ്കാരങ്ങള്‍ മാര്‍ച്ച് രണ്ടാം തീയതി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തില്‍ നടത്തുന്ന ചടങ്ങില്‍ നല്‍കും. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത താരങ്ങളോടൊപ്പം ബോളിവുഡില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള കലാകാരന്മാരും അവാര്‍ഡ് നിശയില്‍ അണിനിരക്കും.മറ്റ് അവാര്‍ഡുകള്‍:

    മികച്ച സഹനടന്‍ - ജഗതി ശ്രീകുമാര്‍ (മീശ മാധവന്‍)
    മികച്ച സഹനടി - ഭാവന (നമ്മള്‍)
    മികച്ച തിരക്കഥാകൃത്ത് - ടി.കെ. രാജീവ് കുമാര്‍ (ശേഷം)
    മികച്ച ഗനരചയിതാവ് - ഒ.എന്‍.വി. ( എന്റെ ഹൃദയത്തിന്റെ ഉടമ, ഗാനം: ഏകാകിനീ...) മികച്ച
    സംഗീത സംവിധായകന്‍ - കൈതപ്രം വിശ്വനാഥന്‍ (കണ്ണകി)
    മികച്ച ഗായകന്‍ - വിധു പ്രതാപ് (നമ്മള്‍, ഗാനം: എന്തു സുഖമാണീ...)
    മികച്ച ഗായിക - ജ്യോത്സ്ന (നമ്മള്‍ , ഗാനം: എന്തു സുഖമാണീ...)
    മികച്ച ലക്സ് പുതുമുഖ താരം - ജ്യോതിര്‍മയി (മീശ മാധവന്‍)
    മികച്ച താരജോടി - ജയറാം, സൗന്ദര്യ (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)
    മികച്ച ഛായാഗ്രാഹകന്‍ - രാജീവ് രവി (ശേഷം)
    മികച്ച ചിത്രംസംയോജക - കെ. രാജഗോപാല്‍ (നമ്മള്‍)
    മികച്ച കലാസംവിധായകന്‍ - നേമം പുഷ്പരാജ് (കണ്ണകി)
    മികച്ച ശബ്ദലേഖകന്‍ - ഹരികുമാര്‍ (കണ്ണകി)
    മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ് - പട്ടണം റഷീദ് (കുഞ്ഞിക്കൂനന്‍)

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X