റഹ്മാന്‍ വീണ്ടും മലയാളത്തില്‍
റഹ്മാന്‍ വീണ്ടും മലയാളത്തില്‍
ജനവരി 04, 2003
ഏറെ കാലത്തിന് ശേഷം നടന്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ഒട്ടേറെ ചിത്രങ്ങളില്‍ കൗമാര നായകനായി അഭിനയിച്ച, കൗമാരപ്രായക്കാരുടെ ഹരമായിരുന്ന റഹ്മാന്‍ സന്ധ്യമോഹന്റെ മിഡില്‍ ഈസ്റ് മഹാദേവന്‍ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്.
നേരത്തെ മിഡില്‍ ഈസ്റ് മഹാദേവനില്‍ നായകനായി മുകേഷിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മുകേഷ് പിന്മാറിയതോടെ പകരം റഹ്മാനെത്തുകയായിരുന്നു.
നാട്ടില്‍ കുറെക്കാലം രാഷ്ട്രീയം പയറ്റി നടന്ന് ഗള്‍ഫിലെത്തുന്ന മഹാദേവന്റെ അനുഭവങ്ങള്‍ തമാശരൂപത്തിലാണ് അവതരിപ്പിക്കുന്നത്.
മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ഒട്ടേറെ ചിത്രങ്ങളില്‍ നായകനായി അഭിനയിക്കുകയും ചെയ്ത റഹ്മാന്‍ അവസരങ്ങള്‍ കുറഞ്ഞതോടെ തമിഴില്‍ ചേക്കേറുകയായിരുന്നു. പിന്നീട് തമിഴിലും അവസരങ്ങള്‍ കുറഞ്ഞു. ഏറെ കാലത്തിന് ശേഷം ഡ്രീസ് എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications