മോഹന്‍ലാല്‍ ചിത്രം വാണ്ടഡ്
മോഹന്‍ലാല്‍ ചിത്രം വാണ്ടഡ്
ജനവരി 04, 2004
മോഹന്‍ലാലിനെ നായകനാക്കി നവാഗത സംവിധായകനായ മുരളി നാഗവള്ളി ഒരുക്കുന്ന ചിത്രമാണ് വാണ്ടഡ്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത് പ്രിയദര്‍ശനാണ്. ഏറെ കാലത്തിന് ശേഷമാണ് പ്രിയദര്‍ശന്‍ മറ്റൊരു സംവിധായകനു വേണ്ടി തിരക്കഥ രചിക്കുന്നത്.
നയന്‍താരയാണ് ചിത്രത്തിലെ നായിക. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയിലൂടെ അരങ്ങേറിയ നയന്‍താരയുടെ രണ്ടാമത്തെ ചിത്രമാണിത്.
മലയാളത്തിലെ പുതിയ യുവതാരങ്ങളായ അരവിന്ദും നിഷാന്ത് സാഗറും മധുവാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെടുമുടി വേണു, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, സായികുമാര്‍, വേണു നാഗവള്ളി തുടങ്ങിയ താരങ്ങളും വാണ്ടഡില്‍ വേഷമിടുന്നു.
ദീപന്‍ ചാറ്റര്‍ജിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ബി. ആര്‍. പ്രസാദ്.
ഛായാഗ്രഹണം ഓംപ്രകാശ്. പ്രസിദ്ധി ക്രിയേഷന്‍സും അപര്‍ണാ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications