വടക്കുംനാഥന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
വടക്കുംനാഥന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
ജനവരി 04, 2005
മോഹന്‍ലാലിന് ശാരീരികമായുണ്ടായ പ്രയാസങ്ങളെ തുടര്‍ന്ന് നിര്‍ത്തിവച്ച വടക്കുംനാഥന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങി. കാഞ്ഞങ്ങാട് ഷൂട്ടിംഗ് വീണ്ടും നടന്നുവരികയാണ്.
വ്യായാമം ചെയ്യുന്നതിനിടയില്‍ അപകടം പിണഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന് വടക്കുംനാഥന്റെ ലൊക്കേഷനില്‍ നിന്നും പിന്‍മാറേണ്ടിവന്നത്. വ്യായാമം ചെയ്യുന്നതിനിടയില്‍ ശരീരം ഉളുക്കിയതിനെ തുടര്‍ന്ന് മോഹന്‍ലാലിന് ഷൂട്ടിംഗില്‍ പങ്കെടുക്കാനായില്ല. കോഴിക്കോട് വച്ച് ചികിത്സ നടത്തിയ മോഹന്‍ലാല്‍ ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാടേക്ക് തിരിച്ചുപോയി.
വടക്കുംനാഥനില്‍ പത്മപ്രിയയാണ് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ആറ്റൂര്‍ കരഷ്ണപിഷാരടി എന്ന കഥാപാത്രം അസാധാരണമായ തന്റെ ശക്തി തെളിയിക്കുന്ന ഒരു കഥാപാത്രമാണ്.
കവിയൂര്‍ പൊന്നമ്മ ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായും ബിജു മേനോന്‍ സഹോദരനായും വേഷമിടുന്നു.
ഗിരീഷ് പുത്തഞ്ചേരിയാണ് വടക്കുംനാഥന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഗാനങ്ങളും ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. രവീന്ദ്രന്‍ സംഗീതം പകര്‍ന്നിട്ടുള്ള ആറ് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. യേശുദാസ്, ബിജു നാരായണനന്‍, എം. ജി. ശ്രീകുമാര്‍, രാധിക എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം എസ്. കുമാര്‍.


Click it and Unblock the Notifications