സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തില്‍ ഇന്ദ്രജിത്ത്
സന്തോഷ് ശിവന്റെ ഇംഗ്ലീഷ് ചിത്രത്തില്‍ ഇന്ദ്രജിത്ത്
ജനവരി 4, 2006
സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മറ്റൊരു പ്രധാന വേഷത്തില്‍ നന്ദിതാ ദാസും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
നന്ദിതാദാസിന്റെ സഹോദരാനായാണ് ഇന്ദ്രജിത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ഒരു ബ്രിട്ടീഷ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഷൂട്ടിംഗ് പ്രധാനമായും ഇന്ത്യയിലാണ് നടക്കുന്നത്. ജനവരിയില്‍ ചിത്രീകരണം ആരംഭിക്കും.
അനന്തഭദ്രം എന്ന മലയാളചിത്രത്തിനു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടെററിസ്റ് ആണ് ഇതിനു മുമ്പ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തിട്ടുള്ള ഇംഗ്ലീഷ് ചിത്രം.


Click it and Unblock the Notifications