ഉപനായകന്റെ നായികമാര്‍

By Staff

നായകവേഷം തന്നെ വേണമെന്ന് ഇപ്പോള്‍ ജയസൂര്യക്ക് നിര്‍ബന്ധമില്ല. മെഗാഹിറ്റായ ക്ലാസ്മേറ്റ്സില്‍ നായകരില്‍ ഒരാളായിരുന്നു. അതിനു ശേഷം അഭിനയിച്ച സ്മാര്‍ട്ട് സിറ്റിയിലോ അതിശയനിലോ ജയസൂര്യക്ക് നായകവേഷമില്ല. പക്ഷേ ചിത്രത്തിലെ നായികമാരുടെ നായകന്‍ ജയസൂര്യയാണ്.

സ്മാര്‍ട്ട് സിറ്റിയില്‍ നായകന്‍ സുരേഷ് ഗോപിയാണ്. എന്നാല്‍ ചിത്രത്തിലെ നായിക ഗോപികയുടെ നായകന്‍ ജയസൂര്യയാണ്. കമിതാക്കളുടെ വേഷങ്ങളിലാണ് ഇരുവരും ഈ ചിത്രത്തില്‍. സിനിമയുടെ റിലീസിംഗിന്റെ ആദ്യഘട്ടത്തില്‍ പരസ്യത്തിന്റെ ദൗത്യം കൂടി വഹിക്കുന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഗോപികയോടൊപ്പം ജയസൂര്യയാണ്.

വിനയന്‍ സംവിധാനം ചെയ്യുന്ന അതിശയനില്‍ മാസ്റര്‍ ദേവദാസാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായിക കാവ്യാ മാധവനാണ്. മായ എന്ന കഥാപാത്രത്തെയാണ് കാവ്യ അവതരിപ്പിക്കുന്നത്. ഒരു ടിവി റിപ്പോര്‍ട്ടറാണ് മായ. മായയുടെ കാമുകന്‍ റോയി ഒരു കൊലക്കേസിലകപ്പെട്ട് ജയിലിലാണ്.

റോയിയുടെ വേഷത്തിലാണ് ജയസൂര്യ ഈ ചിത്രത്തില്‍. ഇരുവരും ചേര്‍ന്നുള്ള ഒരു ഗാനരംഗവും അതിശയനിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X