ഈ ഭാര്‍ഗവീനിലയം: മറ്റൊരു യക്ഷിക്കഥ

By Staff

ഈ ഭാര്‍ഗവീനിലയം: മറ്റൊരു യക്ഷിക്കഥ
ജനവരി 05, 2002

ബെന്നി പി. തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈ ഭാര്‍ഗവീനിലയം. ഒരു യക്ഷികഥയാണ് ചിത്രത്തിന്റെ പ്രമേയം.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയെ ആസ്പദമാക്കി വിന്‍സെന്റ് സംവിധാനം ചെയ്ത പ്രശസ്ത ചിത്രമായ ഭാര്‍ഗവീനിലയത്തിന്റെ കഥയുമായി ഈ ഭാര്‍ഗവീനിലയത്തിന് ബന്ധമൊന്നുമില്ലെന്നാണ് ചിത്രത്തിന്റെ സംഘാടകര്‍ അവകാശപ്പെടുന്നത്.

വാണി വിശ്വനാഥ് ആണ് ചിത്രത്തിലെ നായിക. കരുമാടികുട്ടനിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ സുരേഷ് കൃഷ്ണ നായക വേഷം അവതരിപ്പിക്കുന്നു.

ഒരു ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ വീണ്ടും വരുന്ന യക്ഷികഥാചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ബെന്നി പി. തോമസ് തന്നെയാണ് രചിച്ചിരിക്കുന്നത്. ശാപം കിട്ടിയ കൂടല്ലൂര്‍ എന്ന ഗ്രാമത്തിന്റെ കഥയാണ് ഈ ഭാര്‍ഗവീനിലയത്തിലൂടെ ബെന്നി പറയുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും ബെന്നി തന്നെ. നവാഗതനായ വര്‍ഗീസ് ആന്റണി സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

എം. ജി. ശ്രീകുമാര്‍, ചിത്ര, സുജാത, ബിജു നാരായണന്‍, ശ്രീറാം എന്നിവരാണ് ഗായകര്‍. ക്യാമറ പിപ്പി അമീര്‍ജാന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X