ജോമോള്‍ വിവാഹിതയാവുന്നു
ജോമോള്‍ വിവാഹിതയാവുന്നു
ജനവരി 04, 2003
ഇന്റര്‍നെറ്റ് പ്രണയത്തിന് മാതാപിതാക്കള്‍ സമ്മതം മൂളിയതോടെ നടി ജോമോള്‍ക്ക് മംഗലസൗഭാഗ്യം ആസന്നമാവുന്നു. മുംബൈയില്‍ മര്‍ച്ചന്റ് നേവിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായ ചന്ദ്രശേഖറാണ് പ്രതിശ്രുത വരന്‍.
ഒന്നര വര്‍ഷം മുമ്പാണ് ജോമോള്‍ ചന്ദ്രശേഖറുമായി ഇന്റര്‍നെറ്റിലൂടെ പരിചയപ്പെടുന്നത്. ഇന്റര്‍നെറ്റ് സൗഹൃദം ക്രമേണ പ്രണയമാവുകയായിരുന്നു. ഇരുവരുടെയും മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം മൂളി.
ഡിസംബര്‍ നാല് ശനിയാഴ്ച കുടുംബത്തോടൊപ്പം ജോമോളുടെ കോഴിക്കോട്ടെ വീട്ടിലെത്തി. മുംബൈയില്‍ സ്ഥിര താമസമാക്കിയ തിരുവല്ല സ്വദേശിയായ വിജയകുമാര്‍പിള്ളയാണ് ചന്ദ്രശേഖറിന്റെ അഛന്‍. അമ്മ ഗീത.
ഇന്റര്‍നെറ്റിലൂടെ ഒന്നര വര്‍ഷത്തെ പരിചയമുണ്ടെങ്കിലും ചന്ദ്രശേഖറും ജോമോളും ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. തിരുവനന്തപുരത്ത് ഒരു ചടങ്ങിനിടയിലാണ് ആദ്യമായി ഇരുവരും കാണുന്നത്. ഒരു ആരാധകന്‍ എന്നു പറഞ്ഞാണ് അന്ന് ചന്ദ്രശേഖര്‍ തന്നെ പരിചയപ്പെട്ടതെന്ന് ജോമോള്‍ പറഞ്ഞു. പിന്നീട് കാണുന്നത് ശനിയാഴ്ച ചന്ദ്രശേഖര്‍ കോഴിക്കോട്ടെ വീട്ടിലെത്തിയപ്പോഴാണ്.
വിവാഹത്തിന് ശേഷം അഭിനയം തുടരില്ലെന്ന് ജോമോള്‍ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ വിവാഹം നടത്താനാണ് ജോമോളുടെയും ചന്ദ്രശേഖറുടെയും വീട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications