ശ്രീനിവാസന്‍ ഹോളിവുഡിലേക്ക്
ശ്രീനിവാസന്‍ ഹോളിവുഡിലേക്ക്
ജനവരി 05, 2004
ശ്രീനിവാസന്‍ നായകനാവുന്ന ഹോളിവുഡ് ചിത്രം രാജീവ് അഞ്ചല്‍ ഒരുക്കുന്നു. ലൈഫ്എന്നാണ് ചിത്രത്തിന്റെ പേര്.
ബിയോണ്ട് ദി സോള്‍ എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷം രാജീവ് അഞ്ചല്‍ ഹോളിവുഡില്‍ വീണ്ടും പരീക്ഷണം നടത്തുകയാണ് പുതിയ ചിത്രത്തിലൂടെ. ബിയോണ്ട് ദി സോള്‍ ന്യൂയോര്‍ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പുരസ്കാരങ്ങള്‍ നേടിയിരുന്നു.
ശ്രീനിവാസന് പുറമെ മലയാള താരങ്ങളുടെ ഒരു നിര തന്നെ ലൈഫിലുണ്ട്. ഇന്നസെന്റ്, നെടുമുടി വേണു, തമ്പി ആന്റണി, ജ്യോതിര്‍മയി, കാവേരി, കിരണ്‍, സിബി എന്നിവരാണ് രാജീവ് അഞ്ചലിന്റെ ഹോളിവുഡ് ചിത്രത്തില്‍ വേഷമിടുന്ന മറ്റ് മലയാള താരങ്ങള്‍. പൂര്‍ണമായും ഹോളിവുഡില്‍ ചിത്രീകരിക്കുന്ന ലൈഫില്‍ വിദേശ താരങ്ങളും അഭിനയിക്കുന്നു.
ബോബി നായരുടേതാണ് തിരക്കഥ. മാര്‍ച്ച് 26ന് ലോസ്വാഗസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.


Click it and Unblock the Notifications











