കമല്‍-ദിലീപ് ചിത്രം പച്ചക്കുതിര
കമല്‍-ദിലീപ് ചിത്രം പച്ചക്കുതിര
ജനവരി 5, 2006
ദിലീപിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ചിത്രത്തിന് പച്ചക്കുതിര എന്ന് പേരിട്ടു. ജോഷിയുടെ ലയണിനു ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്.
കുഞ്ഞിക്കൂനനു ശേഷം ദിലീപ് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് പച്ചക്കുതിരക്ക്. ചാന്തുപൊട്ടിനു ശേഷം ഗോപിക ഈ ചിത്രത്തിലൂടെ വീണ്ടും ദിലീപിന്റെ നായികയാവുന്നു.
സിദ്ദിക്ക്, സലിംകുമാര്‍, ഇന്ദ്രന്‍സ് തുടങ്ങിയ പ്രമുഖതാരങ്ങള്‍ അഭിനയിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മജസ്റിക് സിനിമയുടെ ബാനറില്‍ ബാബു ഷാഹിറാണ്.
രാജമാണിക്യം എന്ന ചിത്രത്തിനു ശേഷം ടി.എ.ഷാഹിദ് തിരക്കഥ രചിക്കുന്ന ചിത്രമാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം പി.സുകുമാര്‍.


Click it and Unblock the Notifications