മമ്മൂട്ടിയുടെ നായികയാവാന്‍ സ്നേഹയെത്തുന്നു
മമ്മൂട്ടിയുടെ നായികയാവാന്‍ സ്നേഹയെത്തുന്നു
ജനവരി 5, 2006
അന്യഭാഷാനായികമാരോടാണ് പൊതുവെ മമ്മൂട്ടിക്ക് പ്രിയം. മമ്മൂട്ടിയുടെ സമീപകാലചിത്രങ്ങളില്‍ അഭിനയിച്ച മലയാളത്തില്‍ നിന്നുള്ള നായിക നയന്‍താര മാത്രമാണ്. മലയാളം കൈവിട്ട് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നയന്‍താരയാകട്ടെ മലയാളിയായ അന്യഭാഷാനടിയുമാണ്.
നയന്‍താര നായികയായ തസ്കരവീരന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയുടേതായെത്തിയ ചിത്രങ്ങളിലും അന്യഭാഷാ നടിമാരാണ് നായികമാരായത്. രാജമാണിക്യത്തില്‍ പത്മപ്രിയയും ബസ് കണ്ടക്ടറില്‍ നിഖിതയുമാണ് മമ്മൂട്ടിക്ക് ജോഡിയായത്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യചിത്രമായ തുറുപ്പുഗുലാനിലും നായികവാനെത്തുന്നത് അന്യഭാഷാനടിയാണ്.
തമിഴില്‍ തിളങ്ങിനില്‍ക്കുന്ന സ്നേഹയാണ് ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്നത്. ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയതിനു ശേഷം തമിഴിലേക്ക് പോയ സ്നേഹ വര്‍ഷങ്ങള്‍ക്കു ശേഷം അഭിനയിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണ് തുറുപ്പുഗുലാന്‍.
കൊച്ചിരാജാവിനു ശേഷം ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനവരി 26ന് കൊച്ചിയില്‍ തുടങ്ങും.


Click it and Unblock the Notifications