twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച

    By Staff
    |

    2006 മമ്മൂട്ടിക്ക് അത്ര മികച്ച വര്‍ഷമായിരുന്നില്ല. തൊട്ടുമുമ്പത്തെ രണ്ടു വര്‍ഷങ്ങളുടെയും തിളക്കം 2006ല്‍ മമ്മൂട്ടിക്ക് നിലനിര്‍ത്താനായില്ല. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി കാണിക്കുന്ന ചില പ്രത്യേക ആഭിമുഖ്യങ്ങള്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

    ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു വലിയ നടന്‍ ചില ഹാങോവറുകളില്‍ പെട്ട് കോമഡി കളിക്കുന്നത് കണ്ട് പ്രേക്ഷകന് മടുത്തുവെന്നതാണ് ശരി. പൊറാട്ടുനാടകങ്ങളില്‍ കാണുന്നതു പോലുള്ള രാജമാണിക്യത്തിലെ വേഷം തുറുപ്പുഗുലാനിലും ഭാര്‍ഗവചരിതത്തിലും പോത്തന്‍വാവയിലും ആവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍ മൂന്ന് തവണ ദേശീയാംഗീകാരം പിടിച്ചുപറ്റിയ ഈ നടന് എന്തുപറ്റിയെന്ന ചോദ്യം പ്രേക്ഷകരില്‍ നിന്നുയര്‍ന്നു. പ്രജാപതിയിലും ബല്‍റാം വേഴ്സസ് താരാദാസിലും മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളും കാമ്പില്ലാത്ത വെച്ചുകെട്ടുകള്‍ മാത്രമായിരുന്നു.

    ഓര്‍മയില്‍ സൂക്ഷിക്കാന്‍ പ്രേക്ഷകര്‍ക്ക് ഒന്നും നല്‍കാത്ത ഇത്തരം കഥാപാത്രങ്ങളില്‍ നിന്നും മമ്മൂട്ടി ഒരു വിടുതല്‍ പ്രഖ്യാപിക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ കണ്ടത്. കറുത്ത പക്ഷികളിലെ തേപ്പുകാരന്റെ വേഷത്തില്‍ മമ്മൂട്ടിയിലെ നടന്റെ അഭിനയസിദ്ധിയുടെ ചില മിന്നായങ്ങള്‍ പ്രേക്ഷകന് വീണ്ടും കാണാന്‍ കഴിഞ്ഞു. ബ്ലെസ്സിയുടെ പളുങ്കിലെത്തിയപ്പോള്‍ മലയാളസിനിമ കണ്ട എക്കാലത്തെയു മികച്ച നടന്‍മാരുടെ കൂട്ടത്തില്‍ എങ്ങനെ തന്റെ പേര് ചേര്‍ത്തുവെന്ന് ഒരിക്കല്‍ക്കൂടി മമ്മൂട്ടി അഭിനയനിറവിന്റെ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കാട്ടിത്തരുന്നു.

    കാഴ്ചയിലെ മാധവനെ പോലെ ബ്ലെസ്സി മമ്മൂട്ടിക്ക് സമ്മാനിച്ച മറ്റൊരു മികച്ച വേഷമാണ് പളുങ്കിലെ മോണിച്ചന്‍. കാര്യമായി വിദ്യാഭ്യാസമൊന്നും ലഭിക്കാത്ത മോണിച്ചന്‍ എന്ന സാധാരണ മലയോര കര്‍ഷകകനായി മാറാന്‍ മമ്മൂട്ടി തന്റെ ശരീരഭാഷ തന്നെ അഴിച്ചുപണിതിരിക്കുന്നു. ചലനങ്ങളിലും സംഭാഷണങ്ങളിലും മോണിച്ചനായി മാറാന്‍ മമ്മൂട്ടിക്ക് അനായാസം സാധിച്ചിട്ടുണ്ട്. നഗരത്തിന്റെ കളവുകളൊന്നും കാര്യമായി പിടിയില്ലാത്ത ഗ്രാമീണന്റെ ശുദ്ധതയും പിന്നീട് അയാളില്‍ വരുന്ന മാറ്റങ്ങളും അപ്രതീക്ഷിതമായി ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അയാളിലെ ആകുലതയും മമ്മൂട്ടി ശരിക്കും ഉള്‍കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

    കാഴ്ചയിലെ മാധവനു ശേഷം മമ്മൂട്ടി അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് മോണിച്ചന്‍. പളുങ്കിനെ ഒരു മികച്ച ചിത്രമാക്കി മാറ്റുന്നതില്‍ ബ്ലെസ്സിയുടെ സംവിധാനത്തിനും തിരക്കഥയ്ക്കുമൊപ്പം മമ്മൂട്ടിയുടെ അഭിനയസിദ്ധിയും ഒരു പ്രധാനഘടകമാവുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X