കേരളത്തില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ വരുന്നു
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളാണ് ഇപ്പോള്‍ സിനിമാസ്വാദനത്തിന് കൂടുതല്‍ മിഴിവ് പകരുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ മള്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍ ഒരു പ്രധാന ആകര്‍ഷണമാണ്. അത്തരം തിയേറ്ററുകള്‍ കേരളത്തിലുമെത്തുന്നു.
ബാംഗ്ലൂരിലും ചെന്നൈയിലുമെന്ന പോലെ കേരളത്തില്‍ മള്‍ട്ടിപ്ലക്സ് തിയേറ്റുകളെത്തുമ്പോള്‍ തുടക്കം കൊച്ചിയിലോ തിരുവനന്തപുരത്തോ അല്ല. കണ്ണൂരിലാണ് കേരളത്തില്‍ ആദ്യമായി മള്‍ട്ടിപ്ലക്സ് തിയേറ്റുകള്‍ ആരംഭിക്കുന്നത്.
മാര്‍ച്ചില്‍ അത്തരം നാല് തിയേറ്ററുകള്‍ കണ്ണൂരില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗുഡ്വേ ഫിലിം കോര്‍പ്പറേഷനാണ് ഈ തിയേറ്ററുകള്‍ നിര്‍മിക്കുന്നത്. നടന്‍ സുരേഷ് ഗോപിയും ഈ സംരംഭത്തോട് സഹകരിക്കുന്നു.
2007ല്‍ തൃശൂരില്‍ 12 മള്‍ട്ടിപ്ലക്സ് തിയേറ്ററുകളുള്ള കെട്ടിടസമുച്ചയം നിര്‍മിക്കുമെന്ന് ഗുഡ്വേ ഫിലിം കോര്‍പ്പറേഷന്റെ രജീന്ദ്രന്‍ പറഞ്ഞു.


Click it and Unblock the Notifications