twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നോട്ട്ബുക്കിനെ കൊല്ലാന്‍ ശ്രമം

    By Super
    |

    ഒരേ സമയം റിലീസിംഗിനെത്തിയ ചിത്രത്തെ പരാജയപ്പെടുത്താന്‍ തിയേറ്ററുകളില്‍ ആളുകളെ കൂലിക്കു വച്ച് കൂകിക്കുകയും പോസ്ററുകള്‍ നശിപ്പിക്കുകയും ചെയ്യുന്നത് പതിവാണെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. അതൊന്നും ശരിയല്ലെന്ന് സിനിമാലോകത്തെ ചിലര്‍ തന്നെ അവകാശപ്പെടുന്നു. വാസ്തവമെന്തായാലും സിനിമാലോകത്തെ ചിലര്‍ ചില സിനിമകള്‍ക്കെതിരെ വ്യാജപ്രചാരണം അഴിച്ചുവിടുന്നുണ്ടെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സാക്ഷ്യപ്പെടുത്തുന്നു.

    പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ നോട്ട്ബുക്കിനെ കൊല്ലാന്‍ ചിലര്‍ ശ്രമിക്കുന്നതായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പരാതിപ്പെടുന്നു. സൂപ്പര്‍താര ചിത്രങ്ങളോട് മത്സരിച്ച് ക്രിസ്മസിന് റിലീസ് ചെയ്ത പരീക്ഷണ ചിത്രമാണ് നോട്ട്ബുക്ക്.

    പുതുതായി ചിലതൊക്കെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ചിലര്‍ പ്രചാരണങ്ങള്‍ നടത്തുന്നതായി റോഷന്‍ പറഞ്ഞു. സിനിമ റിലീസ് ചെയ്ത് ആദ്യരണ്ടു ദിവസങ്ങളില്‍ നോട്ട്ബുക്കിനെ മോശമായി ചിത്രീകരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചു. ആരാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു.

    നോട്ട്ബുക്ക് കാണരുതെന്ന് ചിലര്‍ പറഞ്ഞതായി സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രം കണ്ടതിനു ശേഷം പ്രിയന്‍ എന്നെ വിളിക്കുകയും സിനിമ ഏറെ ഇഷ്ടപ്പെട്ടതായി പറയുകയും ചെയ്തു. പ്രിയന്‍ ഭാര്യ ലിസിയോട് മകളെ സിനിമ കാണിക്കണമെന്ന് പറയുകയും ചെയ്തു.

    ആദ്യദിവസങ്ങള്‍ക്കു ശേഷം ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും റോഷന്‍ പറഞ്ഞു.

    Read more about: roshan andrews
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X