ജഗദീഷിന്റെ നരസിംഹമന്നാഡിയാര്‍
ജഗദീഷിന്റെ നരസിംഹമന്നാഡിയാര്‍
ജനവരി 06, 2001
ജോജോ ഫിലിംസിന്റെ ബാനറില്‍ ജി. വിജയന്‍ നന്നംകുഴി നിര്‍മ്മിക്കുന്ന ചിത്രമാണ് നരസിംഹ മന്നാഡിയാര്‍. ആരതി ഷാജി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായകന്‍ ജഗദീഷാണ്. ഐശ്വര്യയാണ് നായിക.
ജഗതി ശ്രീകുമാര്‍, വിനു ചക്രവര്‍ത്തി, ഇടവേള ബാബു, ഇന്ദ്രന്‍സ്, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, കെ.ടി.എസ്. പടന്നയില്‍, രവിശങ്കര്‍ മലയിന്‍ കീഴ്, സുധാകര്‍, ഇന്ദ്രജ, കല്പന, മഞ്ജു, കെ.പി.എ.സി. ലളിത, ബിന്ദു പണിക്കര്‍, സീനത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
യൂനസിന്റെ കഥയ്ക്ക് അന്‍സാര്‍ കലാഭവന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. ശ്രീനിവാസ് ഛായാഗ്രഹണവും താമര ശെല്‍വം എഡിറ്റിംഗും. സംഗീതം ബേണി ഇഗ്നേഷ്യസ്.


Click it and Unblock the Notifications