കുഞ്ഞാണ്ടി അന്തരിച്ചു
കുഞ്ഞാണ്ടി അന്തരിച്ചു
ജനവരി 06, 2002
കോഴിക്കോട്: ചലച്ചിത്ര നടന്‍ കുഞ്ഞാണ്ടി (83) അന്തരിച്ചു. ജനവരി ആറ് ഞായറാഴ്ച കോഴിക്കോടിനടുത്തുള്ള കുതിരവട്ടത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് നടക്കും.
നാടകനടനെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ചതിനു ശേഷമാണ് കുഞ്ഞാണ്ടി ചലച്ചിത്ര രംഗത്തെത്തുന്നത്. അമ്പതുകളില്‍ നാടകപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം വര്‍ഷങ്ങളോളം നാടകരംഗത്ത് സജീവമായിരുന്നു.
നൂറ്റമ്പതോളം ചിത്രങ്ങളിലും എണ്ണൂറോളം നാടകങ്ങളിലും കുഞ്ഞാണ്ടി അഭിനയിച്ചിട്ടുണ്ട്. ഉത്തരായനം, ഒരിടത്ത്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, അമൃതംഗമയ, നിര്‍മാല്യം തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
1972ലെ സംഗീത നാടക അക്കാദമി അവാര്‍ഡ്, 1993ലെ പുഷ്പശ്രീ ട്രസ്റ് അവാര്‍ഡ്, കേരള സംഗീത അക്കാദമി ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വര്‍ഷത്തോളം മാതൃഭൂമി പ്രസ്സില്‍ ജോലി നോക്കിയിരുന്നു.
അഞ്ച് മക്കളുണ്ട്.


Click it and Unblock the Notifications











