അടിപൊളിരോഗം ചെത്ത് മരുന്ന്
അടിപൊളിരോഗം ചെത്ത് മരുന്ന്
ജനവരി 06, 2004
നവാഗത സംവിധായകനായ ശ്രീഗുരു മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിപൊളിരോഗം ചെത്ത് മരുന്ന്. ഒരു മുഴുനീള ഹാസ്യചിത്രമാണിത്.
കൊച്ചിന്‍ ഹനീഫ, സുധീഷ്, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സാലു കൂറ്റനാട്, കനകതലത, കെ. പി. എ. സി. ലളിത, ലീലാമണി തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖം മാധവ് ആണ് ചിത്രത്തിലെ നായകന്‍.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് ജെ. കരിനാടാണ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്കം മോഹന്‍ സിതാര സംഗീതം പകരുന്നു.
ശ്രീഗുരു സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ പി. ഹരിദാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ചിത്രാഞ്ജലി സ്റുഡിയോവില്‍ നടന്നു.


Click it and Unblock the Notifications