twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിഷ്ണുവും സിദ്ധാര്‍ഥും ഔട്ട് ?!

    By Staff
    |

    ജിഷ്ണുവും സിദ്ധാര്‍ഥും ഔട്ട് ?!
    ജനവരി 06, 2005

    മലയാളത്തില്‍ ഇടക്കാലത്തുണ്ടായ യുവനായക തരംഗത്തില്‍ ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്തിയ നടന്‍മാരായിരുന്നു ജിഷ്ണുവും സിദ്ധാര്‍ഥും. എന്നാല്‍ ഏതാനും ചിത്രങ്ങള്‍ക്കു ശേഷം പുതിയ അവസരങ്ങളൊന്നുമില്ലാതെ ഫീല്‍ഡില്‍ നിന്ന് ഔട്ടാവുന്ന ഘട്ടത്തിലെത്തി നില്‍ക്കുകയാണ് രണ്ട് നടന്‍മാരും ഇപ്പോള്‍.

    കാമ്പസ് പശ്ചാത്തലത്തില്‍ കമല്‍ ഒരുക്കിയ നമ്മളിലൂടെയാണ് ജിഷ്ണുവും സിദ്ധാര്‍ഥും സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നമ്മള്‍ ഹിറ്റായതോടെ ചിത്രത്തിലെ നായകന്‍മാരായ ഇരുവരും ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഒരു പിടി ചിത്രങ്ങള്‍ ഇവര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ നമ്മളിന് ശേഷം ഇവര്‍ നായകരായ ഒരു ചിത്രം പോലും വിജയമായില്ല. അതോടെ ഇരുവര്‍ക്കും കാര്യമായ പുതിയ അവസരങ്ങള്‍ ലഭിക്കാതായി.

    ദില്ലിയില്‍ എഞ്ചിനീയറായിരുന്ന ജിഷ്ണു ആ ജോലി ഉപേക്ഷിച്ചാണ് സിനിമയില്‍ അഭിനയിക്കാനെത്തിയത്. നമ്മളിലൂടെ തിളക്കമേറിയ അരങ്ങേറ്റം നടത്തിയ ജിഷ്ണു യുവനായകര്‍ക്കിടയില്‍ ഏറെ പ്രതീക്ഷകള്‍ അര്‍പ്പിക്കപ്പെട്ട നടനായിരുന്നു. ആ ചിത്രത്തിന് ശേഷം വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ചൂണ്ട, പറയാം, ടു വീലര്‍, ഫ്രീഡം തുടങ്ങിയ ഒരു പിടി ചിത്രങ്ങളില്‍ ജിഷ്ണു നായകനായി വേഷമിട്ടു. ഇവയില്‍ പുറത്തിറങ്ങിയ വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട്, ചൂണ്ട, ഫ്രീഡം എന്നീ ചിത്രങ്ങള്‍ വന്‍പരാജയങ്ങളായി. ചൂണ്ടയിലും ഫ്രീഡത്തിലും തിളങ്ങാന്‍ കഴിയുന്ന കഥാപാത്രങ്ങളാണ് ജിഷ്ണുവിന് ലഭിച്ചതെങ്കിലും അവയെല്ലാം പ്രേക്ഷകര്‍ നിരാകരിച്ചു.

    പറയാം, ടു വീലര്‍ എന്നീ ചിത്രങ്ങള്‍ ഇനി റിലീസാവാനുണ്ട്. ജയറാം നായകനായ പൗരന്‍ എന്ന ചിത്രത്തിലെ ചെറിയ വേഷം മാത്രമാണ് ജിഷ്ണുവിന് ലഭിച്ചിരിക്കുന്ന പുതിയ അവസരം. പറയാം, ടു വീലര്‍ എന്നീ ചിത്രങ്ങള്‍ റിലീസാവുകയും അവ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ജിഷ്ണുവിന് ഇനി മലയാള സിനിമാ രംഗത്ത് പ്രതീക്ഷക്ക് വകയുള്ളൂ.

    ജയരാജിന്റെ കണ്ണകി എന്ന ചിത്രത്തില്‍ സഹസംവിധായകനായി സിനിമാരംഗത്തെത്തിയ സിദ്ദാര്‍ഥ് നമ്മളിലൂടെ താരമായി. നമ്മള്‍ക്കു ശേഷം മൂന്ന് ചിത്രങ്ങളിലാണ് സിദ്ധാര്‍ഥ് നായകനായത്- കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍, എന്നിട്ടും. ഇവയില്‍ പുറത്തിറങ്ങിയ കാക്കക്കറുമ്പന്‍, യൂത്ത് ഫെസ്റിവല്‍ എന്നിവ വന്‍പരാജയമായി. എന്നിട്ടും എന്ന് റിലീസ് ചെയ്യുമെന്ന് വ്യക്തമല്ല.

    നായകവേഷം ചെയ്ത രണ്ട് ചിത്രങ്ങളുടെ വന്‍പരാജയത്തെ തുടര്‍ന്ന് സിദ്ധാര്‍ഥിന് ലഭിച്ചത് ദിലീപ് ചിത്രം രസികനില്‍ ചെറിയൊരു വേഷമായിരുന്നു. ആ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. രസികനു ശേഷം ഒരവസരം പോലും സിദ്ധാര്‍ഥിനെ തേടിയെത്തിയിട്ടില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X