നടി മഞ്ജുപിള്ള വിവാഹിതയായി

By Staff

നടി മഞ്ജുപിള്ള വിവാഹിതയായി
ജനവരി 07, 2002

തിരുവനന്തപുരം: ചലച്ചിത്ര-സീരിയല്‍ നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവനും വിവാഹിതരായി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് രണ്ടാഴ്ച മുമ്പ് രഹസ്യമായാണ് ഇവര്‍ വിവാഹം ചെയ്തത്. കുറച്ചുകാലമായി ഇവര്‍ പ്രണയബദ്ധരായിരുന്നു.പരേതനായ പ്രശസ്ത ഹാസ്യനടന്‍ എസ്. പി. പിള്ളയുടെ കൊച്ചുമകളാണ് മഞ്ജുപിള്ള. തായമ്പക വിദ്വാന്‍ സദനം വാസുദേവന്റെ മകനാണ് സുജിത്.

വിവിധ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചുവരുന്ന മഞ്ജു പിള്ള ഏഷ്യാനെറ്റില്‍ ഒരു ടോക് ഷോയുടെ അവതാരകയുമാണ്.

മഞ്ജുവിന്റെ രണ്ടാമത്തെ വിവാഹമാണ് ഇത്. സീരിയല്‍ നടന്‍ മുകുന്ദനാണ് മുന്‍ഭര്‍ത്താവ്. ഇരുവരും വിവാഹമോചനം നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X