കെ. ബി. മധുവിന്റെ ചിത്രത്തില്‍ ബിജു, മനോജ്
കെ. ബി. മധുവിന്റെ ചിത്രത്തില്‍ ബിജു, മനോജ്
ജനവരി 07, 2003
കെ. ബി. മധു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും മനോജ് കെ. ജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദീപങ്ങള്‍ സാക്ഷിയില്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നന്ദിനിയും രസികയും നായികമാരാവുന്നു. ശിവത്തിന് ശേഷം നന്ദിനി അഭിനയിക്കുന്ന മലയാള ചിത്രമാണ് ദീപങ്ങള്‍ സാക്ഷിയില്‍. ശിവത്തിലും ബിജു മേനോനായിരുന്നു നായകന്‍.
കലാഭവന്‍ മണി, ക്യാപ്റ്റന്‍ രാജു, നെടുമുടി വേണു, നരേന്ദ്രപ്രസാദ്, ജ്യോതിര്‍മയി, മല്ലികാ സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
പി. സുകുമാര്‍ ചേര്‍ത്തലയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരേഷ്കുമാറിന്റേതാണ് കഥ. യൂസഫലി കേച്ചേരിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. ക്യാമറ അഴകപ്പന്‍.


Click it and Unblock the Notifications