twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മരക്കച്ചവടക്കാരന്‍ അബ്ദുവായി മോഹന്‍ലാല്‍

    By Staff
    |

    മരക്കച്ചവടക്കാരന്‍ അബ്ദുവായി മോഹന്‍ലാല്‍
    ജനവരി 07, 2003

    എല്ലാവരും അബ്ദുവെന്ന് വിളിക്കും. മുഴുവന്‍ പേര് അബ്ദുള്‍ ഖാദര്‍. മരക്കച്ചവടക്കാരനാണ്. കൈയിലൊരു കോടാലിയും വട്ടക്കയറും കാണും. കഴുത്തില്‍ തിരുകിവെച്ചിരിക്കുന്ന തൂവാലയും.

    മരക്കച്ചവടത്തിനിടയില്‍ അബ്ദുവിന് മറ്റൊരു ലാക്ക് കൂടിയുണ്ട്. മൂസാക്കുട്ടി ഹാജി കല്യാണം കഴിച്ചുകൊണ്ടുവന്ന ആമിനയെ തട്ടിക്കൊണ്ടുപോവണം. മൂസാക്കുട്ടി ആള് ചില്ലറക്കാരനല്ല.

    പ്രേക്ഷകരിലേക്ക് തിരിച്ചെത്താനുള്ള ഒരു ശ്രമമാണ് മോഹന്‍ലാലിന്റെ ഈ പുതിയ വേഷം. ജഗന്നാഥന്മാര്‍ക്കും നരസിംഹങ്ങള്‍ക്കും വിടപറഞ്ഞ് മോഹന്‍ലാല്‍ വീണ്ടും മീശ താഴ്ത്തിവെച്ചു. അവതാര വേഷങ്ങള്‍ ഇനിയും കെട്ടിയാടാനാവില്ലെന്ന തിരിച്ചറിവ് മോഹന്‍ലാലിനെ വീണ്ടും സാധാരണ കഥാപാത്രങ്ങളിലേക്കെത്തിച്ചിരിക്കുന്നു.

    പ്രിയദര്‍ശന്റെ കിളിച്ചുണ്ടന്‍മാമ്പഴത്തിലാണ് മോഹന്‍ലാല്‍ മരക്കച്ചവടക്കാരന്‍ അബ്ദുവിനെ അവതരിപ്പിക്കുന്നത്. പ്രിയദര്‍ശനും ശ്രീനിവാസനും ചേര്‍ന്ന് തിരക്കഥ രചിക്കുന്നത്. ഇവരുടെ മറ്റ് ചിത്രങ്ങളേപ്പോലെ തമാശതന്നെയാണ് കഥയുടെ പശ്ചാത്തലം. സംഗീതത്തിനും പ്രാധാന്യമുണ്ടാവും. വടക്കന്‍ നാടന്‍ പാട്ടിന്റെ ശീലൊത്ത പാട്ടുകളാക്കാനാണ് പ്രീയദര്‍ശന്‍ ഉദ്ദേശിയ്ക്കുന്നത്.

    സൗന്ദര്യയാണ് ചിത്രത്തിലെ നായിക. ക്രിസ്മസ് ചിത്രമായിരുന്ന സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ടീമിന്റ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം സൗന്ദര്യ വീണ്ടും മലയാളത്തിലെത്തുന്നു. ആമിനയായാണ് സൗന്ദര്യ അഭിനയിക്കുന്നത്.

    മൂസാക്കുട്ടി ഹാജിയാവുന്നത് ശ്രീനിവാസനാണ്. ഇന്നസെന്റും ഹരിശ്രീ അശോകനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X