മോഹന്‍ലാല്‍ ഹൊറര്‍ ചിത്രത്തില്‍
മോഹന്‍ലാല്‍ ഹൊറര്‍ ചിത്രത്തില്‍
ജനവരി 07, 2004
തന്റെ പതിവുശൈലിയില്‍ നിന്ന് വ്യതിചലിച്ച് ഷാജി കൈലാസ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നു. ഒരു ഹൊറര്‍ ചിത്രമാണ് ഷാജി കൈലാസ് ഒരുക്കുന്നത്.
മോഹന്‍ലാലാണ് ചിത്രത്തില്‍ നായകനാവുന്നത്. ചാര്‍ലി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷാജിയുടെ മുന്‍ചിത്രങ്ങളിലേതു പോലെ ആക്ഷനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാലേട്ടന്റെ തിരക്കഥാകൃത്ത് ടി. എ. ഷാഹിദാണ് ഷാജി കൈലാസ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ഷാഹിദിന്റെ മൂന്നാമത്തെ ചിത്രമാണിത്. ക്രിസ്തുമസിന് റിലീസ് ചെയ്ത കലാഭവന്‍ മണി നായകനായ മത്സരത്തിന്റെ തിരക്കഥ രചിച്ചത് ഷാഹിദാണ്.
താണ്ഡവത്തിന്റെ പരാജയമാണ് പതിവുശൈലി മാറ്റാന്‍ ഷാജി കൈലാസിനെ പ്രേരിപ്പിച്ചത്. താണ്ഡവത്തിന് ശേഷം തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഷാജി കൈലാസ്. മലയാളത്തില്‍ മമ്മൂട്ടിയുടെ മോഹന്‍ലാലിനെയും നായകനാക്കി മറ്റു ചില പ്രൊജക്ടുകള്‍ ഷാജിയുടേതായി അനൗണ്‍സ് ചെയ്തിരുന്നെങ്കിലും ഉടന്‍ ചെയ്യുന്നത് പേരിട്ടിട്ടില്ലാത്ത ഈ ഹൊറര്‍ ചിത്രമാണ്.
മോഹന്‍ലാലിന്റെ ഫാസില്‍ ചിത്രം പൂര്‍ത്തിയായാല്‍ ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











