ചാക്കോച്ചന്‍ വീണ്ടും കോളജ് കുമാരന്‍

By Staff

ചാക്കോച്ചന്‍ വീണ്ടും കോളജ് കുമാരന്‍
ജനവരി 07, 2005

ആദ്യചിത്രമായ അനിയത്തിപ്രാവ് ഉള്‍പ്പെടെയുള്ള കോളജ് കുമാരന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്‍ കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. അത്തരം കഥാപാത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ കൗമാരപ്രേക്ഷകരുടെ പ്രിയതാരമായത്.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, ഈ സ്നേഹതീരത്ത് എന്നീ ചിത്രങ്ങളിലൂടെ തന്റെ പതിവ് ഇമേജില്‍ നിന്നും മാറിയുള്ള കഥാപാത്രങ്ങളെ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചെങ്കിലും അവയൊന്നും വിജയമായില്ല. വ്യത്യസ്തനാവാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെട്ട കുഞ്ചാക്കോ ബോബന്‍ ഏറെ നാളുകള്‍ക്കു ശേഷം വീണ്ടുമിതാ കോളജ് കുമാരന്‍ വേഷത്തിലെത്തുന്നു.

സഞ്ജീവ് രാജ് സംവിധാനം ചെയ്യുന്ന കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഫൈവ് ഫിംഗേഴ്സ് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ നായകനാവുന്നത്. കോളജിലെ അഞ്ചു പേരുടെ സംഘത്തിന്റെ തലവനായ മനുവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്.

ഫൈവ് ഫിംഗേഴ്സ് എന്നറിയപ്പെടുന്ന ഈ സംഘത്തിലെ മറ്റ് അംഗങ്ങളായി സുധീഷ്, അശോക് ബേബി, കാര്‍ത്തിക തുടങ്ങിയവരും വേഷമിടുന്നു. കോളജിന്റെ ശ്രദ്ധാകേന്ദ്രമായ ഈ സംഘത്തിന്റെ എതിരാളികളായി മറ്റൊരു ഗ്രൂപ്പുണ്ട്. ആ സംഘത്തിന്റെ തലവന്‍ അറിയപ്പെടുന്നത് അമിട്ട് എന്ന വിളിപ്പേരിലാണ്. ബിനീഷ് കോടിയേരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജഗതി ശ്രീകുമാര്‍, സായികുമാര്‍, ജനാര്‍ദനന്‍, റിയാസ്ഖാന്‍, മനോജ് കെ. ജയന്‍, മധുപാല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

എസ്. സുരേഷ്ബാബുവിന്റേതാണ് രചന. ഛായാഗ്രഹണം സന്തോഷ് കെ. ലാല്‍. നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X