twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രിസ്മസ് ചിത്രങ്ങള്‍ പരാജയം

    By Staff
    |

    ക്രിസ്മസ് ചിത്രങ്ങള്‍ പരാജയം
    ജനവരി 7, 2006

    ക്രിസ്മസിന് തിയേറ്ററുകളിലെത്തിയ മൂന്ന് ചിത്രങ്ങള്‍ക്കും ബോക്സോഫീസില്‍ അടിപതറുന്നു. ഓണം, റംസാന്‍ സീസണുകളിലെ ചിത്രങ്ങള്‍ നേടിയ വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രിസ്മസ് ചിത്രങ്ങള്‍ ബോക്സോഫീസ് പ്രകടനത്തില്‍ ഏറെ പിന്നിലാണ്.

    നരന്‍, ചാന്തുപൊട്ട് എന്നീ സൂപ്പര്‍ഹിറ്റുകളും നേരറിയാന്‍ സിബിഐ എന്ന ശരാശരി വിജയം നേടിയ ചിത്രവും ഓണവിപണിക്ക് കൊഴുപ്പ് പകര്‍ന്നപ്പോള്‍ റംസാനെത്തിയ രാജമാണിക്യം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. എന്നാല്‍ ക്രിസ്മസിനെത്തിയ മൂന്ന് ചിത്രങ്ങള്‍ക്കും വിജയനിലവാരത്തില്‍ ഈ ചിത്രങ്ങളുടെ അടുത്തെങ്ങും എത്താനായിട്ടില്ല.

    നരന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷമുള്ള മോഹന്‍ലാല്‍ ചിത്രമെന്ന നിലയിലെത്തിയ തന്മാത്ര കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായം നേടിയെടുത്തിട്ടുണ്ടെങ്കിലും ബോക്സോഫീസ് പ്രകടനത്തില്‍ പിന്നിലാണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞെങ്കിലും യുവാക്കളായ പ്രേക്ഷകര്‍ ഈ ചിത്രത്തോട് വിമുഖത കാണിക്കുന്നുണ്ട്.

    തന്മാത്രയോടൊപ്പം തിയേറ്ററുകളിലെത്തിയ സുരേഷ് ഗോപി ചിത്രം ടൈഗറിനും വിജയം കൈവരിക്കാനായിട്ടില്ല. ഭരത്ചന്ദ്രന്‍ ഐപിഎസിലൂടെ ഉജ്വലമായ തിരിച്ചുവരവ് നടത്തിയ സുരേഷ് ഗോപിയുടെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷകളാണ് തെറ്റിയത്. ശക്തമായ കഥയില്ലാതെ, നെടുങ്കന്‍ സംഭാഷണങ്ങളും ഹീറോയിസവും കൊണ്ടു മാത്രം ഒരു ആക്ഷന്‍ ചിത്രത്തിന് വിജയിക്കാനാവില്ലെന്ന പാഠം കൂടിയാണ് സംവിധായകന്‍ ഷാജി കൈലാസിന് ടൈഗര്‍ നല്‍കുന്നത്.

    ക്രിസ്മസിന് തൊട്ടുമുമ്പത്തെ ദിവസമെത്തിയ ബസ് കണ്ടക്ടര്‍ എന്ന ചിത്രം മമ്മൂട്ടിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിടുന്ന ചിത്രമായി. കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളില്‍ ഏറ്റവും നിറം മങ്ങിപ്പോയ മമ്മൂട്ടി ചിത്രമാണിത്. കഥയിലെ പുതുമയില്ലായ്മയും കണ്ടു മടുത്ത ശൈലിയിലുള്ള രംഗങ്ങളും ചിത്രത്തിന്റെ പ്രദര്‍ശനവിജയത്തിന് തിരിച്ചടിയായി.

    സൂപ്പര്‍താരങ്ങളുടെ മേല്‍ക്കോയ്മ അതിശക്തമായി തിരിച്ചുവരുന്നതിന് സാക്ഷ്യം വഹിച്ച 2006ന്റെ ഒടുവിലെത്തിയ മൂന്ന് സൂപ്പര്‍താര ചിത്രങ്ങളാണ് പരാജയത്തിന്റെ രുചി നുണയുന്നത് എന്നതാണ് കൗതുതകരം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X