മോഹന്‍ലാല്‍-ജോഷി-പുത്തഞ്ചേരി
നരനു ശേഷം മോഹന്‍ലാല്‍-ജോഷി ടീം വീണ്ടും. തിരക്കഥ രചിക്കുന്നത് വടക്കുംനാഥനു ശേഷം മോഹന്‍ലാലിനു വേണ്ടി ഒരിക്കല്‍ക്കൂടി ഗിരീഷ് പുത്തഞ്ചേരി. 2007ലെ ലാലിന്റെ പ്രൊജക്ടുകളിലൊന്നാണിത്.
നാടുവാഴികള്‍, ജനവരി ഒരു ഓര്‍മ, നമ്പര്‍ 20 മദ്രാസ് മെയ്ല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നീണ്ട ഇടവേളക്കു ശേഷമാണ് മോഹന്‍ലാലും ജോഷിയും പുതിയ ദശകത്തില്‍ ഒന്നിച്ചത്- പ്രജ എന്ന ചിത്രത്തിലൂടെ. ആ ചിത്രം പരാജയപ്പെട്ടെങ്കിലും മാമ്പഴക്കാലത്തില്‍ ഇരുവരും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് ഒരു ഹിറ്റാണ്. നരനിലൂടെ ഈ ടീം ഒരു സൂപ്പര്‍ഹിറ്റ് തീര്‍ക്കുകയും ചെയ്തു.
ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരി ഇതുവരെ രണ്ടു ചിത്രങ്ങള്‍ക്കു മാത്രമേ തിരക്കഥ രചിച്ചിട്ടുള്ളൂ. മമ്മൂട്ടി ചിത്രം പല്ലാവൂര്‍ ദേവനാരായണനും മോഹന്‍ലാലിന്റെ വടക്കുംനാഥനും. പല്ലാവൂര്‍ ദേവനാരായണന്‍ വിജയിച്ചില്ല. എന്നാല്‍ വടക്കുംനാഥന്‍ സൂപ്പര്‍ഹിറ്റായി. ഇപ്പോള്‍ തിരക്കഥ രചിക്കാനായി വീണ്ടും തൂലികയെടുക്കുന്നത് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിനായി.
നരനും വടക്കുംനാഥനും പോലെ മറ്റൊരൂ സൂപ്പര്‍ഹിറ്റ്. മോഹന്‍ലാലും ജോഷിയും പുത്തഞ്ചേരിയും ഒന്നിക്കുന്നത് ആ ലക്ഷ്യം മുന്നില്‍ കണ്ടാണ്. 2006 പോലെ 2007ഉം മോഹന്‍ലാലിന് സൂപ്പര്‍ഹിറ്റുകളുടെ വര്‍ഷമായിരിക്കുമോ?
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications