സുരേഷ് ഗോപിയുടെ കാളിദാസന്‍
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കാളിദാസനില്‍ സുരേഷ്ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാളിയേട്ടന്‍, ദാസൂട്ടി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആക്ഷന്‍ കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ബാബു ആന്റണി, സിദ്ദിഖ്, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു, ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ആനന്ദരാജ്, മോഹന്‍രാജ്, പൊന്നമ്പലം ഷാജു, കൃഷ്ണകുമാര്‍, കാലടി ജയന്‍, മാളവിക, പ്രേമ, ദേവി ചന്ദന, ശ്രീവിദ്യ, ടി.പി. രാധാമണി, ബിന്ദു പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
എ.കെ. സാജന്‍സ എ.കെ. സന്തോഷ് എന്നിവരാണ് തിരക്കഥ എവുതുന്നത്. എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം കൃഷ്ണകുമാര്‍.
ഗണേഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഗണേഷ് കൊട്ടാരക്കര ചിത്രം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications











