മമ്മൂട്ടി ചിത്രത്തില്‍ നാല് നായികമാര്‍
മമ്മൂട്ടി ചിത്രത്തില്‍ നാല് നായികമാര്‍
ജനവരി 08, 2004
മമ്മൂട്ടിയെ നായകനാക്കി സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന അപരിചിതന്‍ എന്ന ചിത്രത്തില്‍ നാല് നായികമാര്‍ പ്രത്യക്ഷപ്പെടുന്നു.
കാവ്യാ മാധവന്‍, മന്യ, സുജാ കാര്‍ത്തിക എന്നിവരോടൊപ്പം മഹി വിജ് എന്ന ഉത്തരേന്ത്യക്കാരിയും അപരിചിതനില്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. മുംബൈ മോഡലാണ് മഹി വിജ്.
മമ്മൂട്ടി സാഹസികനായ ഒരു ഫോട്ടോഗ്രാഫറായാണ് ചിത്രത്തില്‍ വേഷമിടുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ വേഷമായിരിക്കും അപരിചിതനിലേത്. ഒരു ആദിവാസി പെണ്‍കുട്ടിയായി മഹി വിജ് അഭിനയിക്കുന്നു. ജഗതി ശ്രീകുമാര്‍, വിനീത്കുമാര്‍, സലിംകുമാര്‍, ശ്രീവിദ്യ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
സന്തോഷ് ശിവന്‍, സംഗീത് ശിവന്‍ എന്നിവരുടെ സഹോദരനായ സഞ്ജീവ് ശിവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അപരിചിതന്‍. സഞ്ജീവ് ശിവന്റെ കഥയ്ക്ക് സഞ്ജീവ് ശിവനും നിഥിന്‍ തേജ് അഹുജയും സിറാജും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സ് ഈണം പകരും. സന്തോഷ് ശിവനും ജീവയും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ജനവരി 15ന് നെല്ലിയാമ്പതിയില്‍ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും പുരോഗമിച് വരികയാണ്.


Click it and Unblock the Notifications