പ്രജാപതിക്ക് നായിക വിമല രാമന്‍
പ്രജാപതിക്ക് നായിക വിമല രാമന്‍
ജനവരി 8, 2006
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പ്രജാപതി എന്ന ചിത്രത്തില്‍ വിമല രവീന്ദ്രന്‍ നായികയാവുന്നു. പ്രമുഖ തമിഴ് സംവിധായകന്‍ കെ.ബാലചന്ദറിന്റെ പൊയ് എന്ന ചിത്രത്തിലൂടെയാണ് വിമ രവീന്ദ്രന്‍ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ആസ്ത്രേല്യയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള വിമല രാമന്‍ 2004ലെ മിസ് ഇന്ത്യ ആസ്ട്രേല്യ പട്ടം നേടിയിട്ടുണ്ട്. ആസ്ത്രേല്യയില്‍ ഐടി രംഗത്ത് ജോലി ചെയ്യുന്നയാണ് വിമല. മോഡലിംഗ് രംഗത്ത് സജീവമാണ്. ഭരതനാട്യത്തില്‍ പ്രാവീണ്യമുള്ള വിമല സിഡ്നി ഒളിമ്പിക്സിലെ നര്‍ത്തകിമാരില്‍ ഒരാളായിരുന്നു.
മാര്‍ച്ചിലാണ് പ്രജാപതിയുടെ ചിത്രീകരണം തുടങ്ങുന്നത്. ഗോബിചെട്ടിപ്പാളയമാണ് പ്രധാന ലൊക്കേഷന്‍.
ബ്ലാക്കിനു ശേഷം രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പ്രജാപതി. നേരത്തെ രാജമാണിക്യം എന്ന ചിത്രം രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം ആ സംരംഭത്തില്‍ നിന്നും പിന്മാറിയ രഞ്ജിത് പകരം ആ ചിത്രത്തിന്റെ സംവിധാനം അന്‍വര്‍ റഷീദിനെ ഏല്പിച്ചു. രാജമാണിക്യം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ഇപ്പോള്‍ തന്റെ സമയദോഷം അകന്നുവെന്ന വിശ്വാസത്തില്‍ രഞ്ജിത്ത് വീണ്ടും മറ്റൊരു മമ്മൂട്ടി ചിത്രം ഒരുക്കുകയാണ്.


Click it and Unblock the Notifications