ബിഗ് ബിയെന്നാല്‍.....
ജനവരി 15ന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് ബിഗ് ബിയെന്നാണ്. ബിഗ് ബിയെന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് ഓടിവരിക അമിതാഭ് ബച്ചന്റെ മുഖമാണ്. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ അറിയപ്പെടുന്നത് ബിഗ് ബി എന്ന പേരിലാണല്ലോ. എന്നാല്‍ ഈ സിനിമയും ബോളിവുഡിലെ ബിഗ് ബിയുമായി യാതൊരു ബന്ധവുമില്ല.
പ്രമുഖരുടെ ബോഡിഗാര്‍ഡായി മുംബൈയില്‍ പ്രവര്‍ത്തിച്ച ഒരാളുടെ കഥയാണ് ബിഗ് ബി പറയുന്നത്. അതുകൊണ്ട് ബിഗ് ബോര്‍ഡിഗാര്‍ഡെന്നോ ബിഗ് ബോസൊന്നോ എങ്ങനെ വേണമെങ്കിലും ഈ പേരിനെ വ്യാഖ്യാനിക്കാം.
ബിലാല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നിന്ന് മുംബൈയിലെത്തി പല പ്രമുഖരുടെയും ബോഡിഗാര്‍ഡായി അയാള്‍ ജോലി ചെയ്തു. മുംബൈയിലെ നീണ്ട വര്‍ഷങ്ങള്‍ ബിലാലിന് ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. ഇപ്പോള്‍ അയാള്‍ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ തിരിച്ചെത്തുന്നത് മറ്റൊരു പ്രശ്നവുമായാണ്. ബിലാല്‍ കൊച്ചിയിലെത്തിയതോടെ പുതിയ പ്രശ്നങ്ങള്‍ ആരംഭിക്കുകയായി.
മമ്മൂട്ടിയുടെ വിഷു ചിത്രമായാവും ബിഗ് ബി റിലീസ് ചെയ്യുക. നോട്ട്ബുക്കിലൂടെ ശ്രദ്ധേയയായ റോമ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications