നയനും മലയാളത്തിനുമിടയില്‍ അന്തരമോ?
മലയാളത്തില്‍ വലിച്ചുവാരി പടം ചെയ്യാന്‍ മീരാ ജാസ്മിന്‍ തയ്യാറല്ല. തമിഴിലെയും തെലുങ്കിലെയും തിരക്കുകള്‍ക്കിടയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ മാത്രം മീര മലയാളത്തിലെത്തും. നല്ല കഥാപാത്രമാണെന്ന് ബോധ്യപ്പെട്ടാല്‍ അന്യഭാഷകളിലെ തിരക്ക് മീരക്ക് പ്രശ്നവുമല്ല.
മീര ഇടക്കൊക്കെ മലയാളത്തില്‍ മുഖം കാണിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ നിന്ന് അന്യഭാഷയിലെത്തിയ നയന്‍താരയുടെ കാര്യം അങ്ങനല്ല. രാപ്പകല്‍ എന്ന ചിത്രത്തിനു ശേഷം നയന്‍താരയെ മലയാളത്തില്‍ കണ്ടിട്ടേയില്ല. മലയാളത്തിനു കൊടുക്കാന്‍ നയന്‍താരക്ക് ഡേറ്റില്ല.
തമിഴിലും തെലുങ്കിലും നയന്‍താരയുടെ ഡേറ്റുകള്‍ സിനിമകള്‍ തുടങ്ങുന്നതിന് ഏറെ മുമ്പു തന്നെ നിര്‍മാതാക്കള്‍ വാങ്ങിയിരിക്കും. അപ്പോള്‍ പിന്നെ മലയാളത്തില്‍ ഡിസംബറില്‍ പടം ചെയ്യാന്‍ സപ്തംബറില്‍ വിളിച്ചുചോദിച്ചാല്‍ എങ്ങനെ ഡേറ്റ് കൊടുക്കുമെന്നാണ് നയന്‍ ചോദിക്കുന്നത്.
മാത്രവുമല്ല, മീരാ ജാസ്മിനെ പോലെ നയന് മലയാളത്തില്‍ നിന്ന് മികച്ച വേഷങ്ങള്‍ ലഭിക്കുന്നുമില്ല. ഐറ്റം നമ്പര്‍ ചെയ്യാനൊക്കെയാണ് ചിലപ്പോള്‍ ക്ഷണം വരുന്നത്. ജോഷിയുടെ ജന്മത്തില്‍ ഐറ്റം നമ്പര്‍ ചെയ്യാമെന്നേറ്റ നയന്‍താര അതില്‍ ചില രംഗങ്ങള്‍ കൂടി അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞ് ഉടക്കിയതുമൊക്കെ എന്തൊക്കെ പുകിലുകളാണ് ഉണ്ടാക്കിയത്....
ജന്മത്തില്‍ പകരം തമിഴ് നടി സദ ആ രംഗത്ത് ആടാനെത്തിയത്. തമിഴില്‍ ചെയ്യുന്നതൊക്കെ ആവര്‍ത്തിക്കാനാണെങ്കില്‍ മലയാളത്തില്‍ വരേണ്ട കാര്യമെന്ത് എന്ന് നയന്‍താരക്ക് തോന്നിയാല്‍ തെറ്റില്ല. പ്രതിഫലകാര്യത്തില്‍ അത്ര വലിയ അന്തരമാണല്ലോ തമിഴും മലയാളവും തമ്മിലുള്ളത്.


Click it and Unblock the Notifications