പത്മപ്രിയക്ക് സംവിധായികയാവണം
തിയേറ്റര്‍ രംഗത്തു നിന്നാണ് പത്മപ്രിയ സിനിമയിലെത്തിയത്. ബാംഗ്ലൂരില്‍ ഈ നടി തിയേറ്റര്‍ രംഗത്ത് ഏറെ സജീവമായിരുന്നു. നാടകത്തോടെന്ന പോലും സിനിമയോടും പത്മപ്രിയക്ക് ഗൗരവമേറിയ സമീപനമുണ്ട്.
അഭിനയത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പോരെന്ന ചിന്തയാണ് പത്മപ്രിയക്ക്. ഒരു സിനിമ സംവിധാനം ചെയ്യുകയെന്ന മോഹം ഈ നടിക്കുണ്ട്. ഹ്രസ്വചിത്രങ്ങളോടാണ് പത്മപ്രിയക്ക് താത്പര്യം.
60 മിനുട്ട് കൊണ്ട് പറയുന്ന കാര്യങ്ങള്‍ പത്ത് മിനുട്ടിനുള്ളില്‍ പറയാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും തീര്‍ച്ചയായും തന്റെ മനസിനിണങ്ങിയ ഹ്രസ്വചിത്രം താന്‍ സംവിധാനം ചെയ്യുമെന്നും പത്മപ്രിയ പറയുന്നു.
സംവിധായികയുടെ വേഷമണിയാന്‍ ഏറെ കാത്തിരിക്കാന്‍ പത്മപ്രിയ ഒരുക്കമല്ല. ഒട്ടും വൈകാതെ തന്നെ സംവിധാനത്തിലേക്ക് കടക്കാനാണ് താത്പര്യമെന്ന് പത്മപ്രിയ പറയുന്നു.


Click it and Unblock the Notifications