സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു

By Staff

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: എന്‍ട്രികള്‍ ക്ഷണിച്ചു
ജനവരി 09, 2001

തിരുവനന്തപുരം: 2000ത്തിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കുന്നതിലേക്ക് കേരള ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു.

മലയാള കഥാ ചിത്രം, ഡോക്യൂമെന്ററി, കുട്ടികളുടെ ചലച്ചിത്രം, ചലച്ചിത്ര ഗ്രന്ഥങ്ങള്‍,സിനിമയെസംബന്ധിച്ചു പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്. 2000 ജനവരി ഒന്നിനും ഡിസംബര്‍ 31നും ഇടയില്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക.

സ്വന്തം മേല്‍വിലാസമെഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച് കവര്‍ സഹിതം - സെക്രട്ടറി , സംസ്ഥാന ചലച്ചിത്ര അക്കാദമി, 15/63 ഇലങ്കം ഹൗസ് , ഇലങ്കം ഗാര്‍ഡന്‍സ്, വെളളയമ്പലം, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ അപേക്ഷിച്ചാല്‍ അപേക്ഷാഫോമും നിയമാവലികളും തപാലില്‍ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 29 ന് മുന്‍പ് ലഭിച്ചിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X