ജയറാം അറബിയാകുന്നു

By Staff

ജയറാം അറബിയാകുന്നു
ജനവരി 09, 2001

ഖലിദ്ബിന്‍ ഖലിദു മുസ്തഫ... ജയറാം അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തിന്റെ പേരാണ്. വേണുഗോപാന്‍ സംവിധാനം ചെയ്യുന്ന ഷാര്‍ജ ടു ഷാര്‍ജയിലാണ് ജയറാം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ മുസ്തഫ അറബിയാണ്.

ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജയറാമിനോടൊപ്പം ജഗദീഷ്, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍ തുടങ്ങി ശക്തമായൊരു ഹാസ്യതാര നിര തന്നെയുണ്ട്.

ഐശ്വര്യയാണ് നായിക. ജയറാമിന്റെ നായികയായി ആദ്യമായാണ് ഐശ്വര്യയെത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ മുന്‍നിര താരങ്ങളുടെയെല്ലാം നായികയാകാനുള്ള ഭാഗ്യം ഐശ്വര്യയ്ക്ക് നേരത്തെത്തന്നെ ലഭിച്ചിട്ടുണ്ട്.

മധുവാണ് ചിത്രത്തില്‍ ജയറാമിന്റെ അച്ഛനെ അവതരിപ്പിക്കുന്നത്. ജയറാമിന്റെ ആദ്യചിത്രമായ അപരനിലും മധു തന്നെയായിരുന്നു ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛന്‍. ജനാര്‍ദ്ദനന്‍, സുധീഷ്, കൃഷ്ണ, എം.എന്‍. നമ്പ്യാര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

എ.കെ. സാജന്‍-സന്തോഷ് ടീം തിരക്കഥ എഴുതുന്നു. കലാസംവിധാനം ബാവ. ഛായാഗ്രഹണം പി. സുകുമാര്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിതാര ഈണം നല്‍കുന്നു.

ഷാര്‍ജയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. കാര്‍ത്തികാദേവി കമ്പയിന്‍സിന്റെ ബാനറില്‍ മോഹന്‍കാര്‍ത്തികയും വിക്രമന്‍ ക്ലാപ്പനയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X