»   » ത്രിഡി ചിത്രത്തില്‍ പട്ടികള്‍ പ്രധാന കഥാപാത്രങ്ങള്‍

ത്രിഡി ചിത്രത്തില്‍ പട്ടികള്‍ പ്രധാന കഥാപാത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ത്രിഡി ചിത്രത്തില്‍ പട്ടികള്‍ പ്രധാന കഥാപാത്രങ്ങള്‍
ജനവരി 09, 2002

മൈഡിയര്‍ കുട്ടച്ചാത്തന്‍ എന്ന ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രത്തിന്റെ നിര്‍മാതാവായ അപ്പച്ചന്‍ നിര്‍മ്മിക്കുന്ന പുതിയ ത്രിഡി ചിത്രത്തില്‍ ഹോളിവുഡിലെ പട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. ക്യാമറയ്ക്കു മുന്നില്‍ അത്ഭുതങ്ങള്‍ കാണിക്കുന്ന രണ്ട് പട്ടികള്‍ ഈ ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.

ഇന്ത്യന്‍ താരങ്ങളേക്കാള്‍ വലിയ പ്രതിഫലമാണ് ഹോളിവുഡിലെ പട്ടിത്താരങ്ങള്‍ വാങ്ങുന്നതെന്ന് അപ്പച്ചന്‍ പറഞ്ഞു.

കുട്ടികളെ ലക്ഷ്യമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മാന്ത്രികവിദ്യയും പട്ടികളുടെ വിസ്മയപ്രകടനങ്ങളുമെല്ലാമുണ്ട്. ഇന്ദ്രജിത്ത് എന്ന കൊച്ചുമാന്ത്രികനാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. ഇന്ദ്രജിത്തും പട്ടികളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.

രണ്ടു കള്ളന്മാരുടെ വളര്‍ത്തുനായ ആണ് മാക്സ് എന്ന പട്ടി. ആളുകളുടെ പഴ്സ് മോഷ്ടിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച മാക്സ് ഇന്ദ്രജിത്തിന്റെ അടുത്തെത്തുന്നു. കൊള്ളക്കാരോടെറ്റുമുട്ടുന്ന നായ്ക്കളുടെ വിദ്യകളും മറ്റും തുടര്‍ന്നുള്ള കഥയില്‍ ചിത്രീകരിക്കപ്പെടുന്നു.

അപ്പച്ചന്റെ മകനായ ജോസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ ഈ ചിത്രത്തില്‍ സംവിധാന സഹായി ആണ്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

വിവിധ ഭാഷകളില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റ തെലുങ്കിലെ വിതരണാവകാശം അഞ്ച് കോടിയ്ക്ക് വിറ്റുകഴിഞ്ഞു. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. ക്യാമറ അശ്വിനി കൗള്‍.

മാജിക് ത്രിഡി എന്നാണ് ചിത്രത്തിന് താത്കാലിക പേര് നല്‍കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ചിത്രീകരിക്കുന്ന ഈ ചിത്രം വിഷുവിനാണ് ഈ തിയേറ്ററുകളിലെത്തുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X