കളിച്ചുക്കുളങ്ങര സംഭവം സിനിമയാകുന്നു
കളിച്ചുക്കുളങ്ങര സംഭവം സിനിമയാകുന്നു
ജനവരി 9, 2006
കോളിളക്കം സൃഷ്ടിക്കുന്ന കൊലപാതകങ്ങളും വിവാദങ്ങളും സിനിമകള്‍ക്ക് പലപ്പോഴും വിഷയമാവാറുണ്ട്. ഇപ്പോഴിതാ ഏറെ വിവാദകരമായ കളിച്ചുക്കുളങ്ങര സംഭവവും സിനിമയാകുന്നു. കളിച്ചുക്കുളങ്ങരയില്‍ സിബിഐ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രം സംവിധാനം ചെയ്യുന്നത് എം.ഡി.സുകുമാരനാണ്. ഛായാഗ്രണവും അദ്ദേഹം തന്നെ നിര്‍വഹിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നത് സജിത്.
കലാഭവന്‍ മണി, ബിജു മേനോന്‍, രാജന്‍ പി.ദേവ്, വിജയരാഘവന്‍, സായികുമാര്‍, സലിംകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ബാബുരാജ്, മുംതാസ് തുടങ്ങിയവര്‍ വേഷമിടുന്നു.
പശ്ചാത്തല സംഗീതം എസ്.പി.വെങ്കിടേഷ്. ഈഗിള്‍ സിനിമയുടെ ബാനറില്‍ ടി.കെ.സലിമാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications