പപ്പന്റെ ചിത്രത്തില്‍ നായകന്‍ ദിലീപ്

By Staff

പപ്പന്റെ ചിത്രത്തില്‍ നായകന്‍ ദിലീപ്
ജനവരി 10, 2001

കോട്ടപ്പുറത്തെ കൂട്ടുകുടുംബം എന്ന ചിത്രത്തിനു ശേഷം പപ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകുന്നു. ഇനിയും പേരിടാത്ത ഈ ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും.

ഹാസ്യത്തിനാണ് ചിത്രത്തില്‍ പ്രാധാന്യം. ദിലീപിനോടൊപ്പം ജഗതി ശ്രീകുമാറും തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉദയ്കൃഷ്ണ-സിബി കെ. തോമസ് കൂട്ടുകെട്ടാണ് തിരക്കഥ എഴുതുന്നത്.

സൂര്യ ക്രിയേറ്റേഴ്സിന്റെ ബാനറില്‍ വി. വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെവന്‍സ്റാര്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും. വിഷുവിന് റിലീസാകുന്ന തരത്തിലാണ് ചിത്രത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X