സാവിത്രിയുടെ അരഞ്ഞാണത്തില്‍ അശ്വതി
സാവിത്രിയുടെ അരഞ്ഞാണത്തില്‍ അശ്വതി
ജനവരി 10, 2002
എം. മുകുന്ദന്റെ സാവിത്രിയുടെ അരഞ്ഞാണം എന്ന കഥയെ ആധാരമാക്കി മോഹന്‍ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അശ്വതി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറിയ അശ്വതി ഒരു ഇടവേളയ്ക്കു ശേഷമാണ് രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
സാവിത്രി എന്ന പെണ്‍കുട്ടിയുടെ അരഞ്ഞാണം കൈയില്‍ കിട്ടിയ രാവുണ്ണിയുടെ മാനസിക വിഭ്രാന്തികളുടെ കഥയാണ് സാവിത്രിയുടെ അരഞ്ഞാണം. ചിത്രത്തില്‍ രാവുണ്ണിയാവുന്നത് ഇന്നസെന്റാണ്.
ജഗതി, ഹരിശ്രീ അശോകന്‍, ജഗദീഷ്, കൊച്ചിന്‍ ഹനീഫ, കലാഭവന്‍ മണി, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, അമീര്‍ ജാന്‍, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഗോവര്‍ധനും പി. എഫ്. മാത്യൂസും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഗോവര്‍ധന്‍ സംഭാഷണങ്ങളെഴുതുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജയചന്ദ്രന്റേതാണ് സംഗീതം.
ഒറ്റപ്പാലം ഫിലിംസിന്റെ ബാനറില്‍ രാംദാസാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications