ജയരാജ് ഹോളിവുഡിലേക്ക്
ജയരാജ് ഹോളിവുഡിലേക്ക്
ജനവരി 10, 2003
ശ്യാമപ്രസാദിനും രാജീവ് അഞ്ചലിനും പിന്നാലെ ജയരാജും ഹോളിവുഡിലേക്ക്. ബീഭത്സയിലൂടെ ബോളിവുഡിലെത്തി നില്‍ക്കുന്ന ജയരാജ് പൂര്‍ണമായും ഹോളിവുഡിലൊരുക്കുന്ന ചിത്രമാണ് ദ മൈന്‍ഡ്.
അമേരിക്കന്‍ മലയാളികളായ ജോയി ചെമ്മാച്ചേല്‍, ജോയി നെടിയകാല, ഹൗളിപാടൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
ജയരാജിന്റെ കഥയ്ക്ക് മാടമ്പ് കുഞ്ഞുക്കുട്ടനാണ് മലയാളത്തില്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. ഇത് ഗീതാകൃഷ്ണന്‍കുട്ടിയും ഹോളിവുഡ് തിരക്കഥാകൃത്ത് ഡോണ്‍സഫറും ചേര്‍ന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തും.
മനുഷ്യചിന്തകളുടെ സങ്കീര്‍ണതയാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ ജയരാജ് പ്രമേയമാക്കുന്നത്. ഛായാഗ്രഹണം മധു അമ്പാട്ട്.


Click it and Unblock the Notifications