പുതിയ ചിത്രവുമായി കെ. ജി. ജോര്‍ജ്
പുതിയ ചിത്രവുമായി കെ. ജി. ജോര്‍ജ്
ജനവരി 10, 2004
നീണ്ട ഇടവേളയ്ക്ക് ശേഷം കെ. ജി. ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂടുപട്ടമിട്ട നഗരത്തില്‍. സ്ത്രീകഥാപാത്ര പ്രധാനമായ ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സി. വി. ബാലകൃഷ്ണന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിക്കുന്നത് കെ. ജി. ജോര്‍ജ് തന്നെ. നേരത്തെ സി. വി. ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവലിനെ ആസ്പദമാക്കി ഒരു ചിത്രം ഒരുക്കാന്‍ കെ. ജി. ജോര്‍ജിന് പദ്ധതിയുണ്ടായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ഈ ചിത്രം ചില കാരണങ്ങളാല്‍ ഉപേക്ഷിക്കേണ്ടിവന്നു.
മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശം എന്ന ചിത്രത്തിന് ശേഷം ഏതാനും വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് പുതിയ ചിത്രം കെ. ജി. ജോര്‍ജ് സംവിധാനം ചെയ്യുന്നത്.
ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് തുടങ്ങിയ കെ. ജി. ജോര്‍ജിന്റ മുന്‍ചിത്രങ്ങള്‍ പോലെ സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ചിത്രമാണ് മൂടുപടമിട്ട നഗരത്തില്‍. ജഗതി ശ്രീകുമാര്‍, ശ്രീവിദ്യ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.


Click it and Unblock the Notifications