ഫാസില്‍ ചിത്രം രണ്ടാമൂഴം, നായിക നായന്‍താര
ഫാസില്‍ ചിത്രം രണ്ടാമൂഴം, നായിക നായന്‍താര
ജനവരി 10, 2004
മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രണ്ടാമൂഴം എന്ന് പേരിട്ടു. സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെയില്‍ ജയറാമിന്റെ നായികയായി അരങ്ങേറ്റ ം കുറിച്ച നയന്‍താരയാണ് ചിത്രത്തിലെ നായിക.
ബാംഗ്ലൂര്‍ സ്വദേശിയായ മറുഭാഷാ നടി സ്പന്ദനയെ രണ്ടാമൂഴത്തില്‍ നായികയാക്കാമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ സ്പന്ദനയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കേണ്ടിവന്നതോടെ ആ സ്ഥാനത്ത് നയന്‍താരയെത്തുകയായിരുന്നു.
മുരളി നാഗവള്ളി എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന വാണ്ടഡ് എന്ന ചിത്രത്തിലും മോഹന്‍ലാലിന്റെ നായികയായി നയന്‍താര അഭിനയിക്കുന്നുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് സിനിമയിലെത്തിയ നയന്‍താര ആദ്യചിത്രമായ മനസിനക്കരെയിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.
കാക്കക്കുയിലിനു ശേഷം മോഹന്‍ലാലും മുകേഷും ഒന്നിക്കുന്നുവെന്ന സവിശേഷത രണ്ടാമൂഴത്തിനുണ്ട്. ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, സായികുമാര്‍, ഗണേഷ്കുമാര്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, കെപിഎസി ലളിത തുടങ്ങിയ പ്രമുഖ താരങ്ങളുടെ നിര തന്നെ ചിത്രത്തിലുണ്ട്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഔസേപ്പച്ചനാണ്.
രണ്ടാമൂഴത്തിന്റെ ചിത്രീകരണം ഡിസംബര്‍ 29ന് കൊച്ചിയില്‍ ആരംഭിച്ചു. അമ്മു ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications