twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനോജ് കെ. ജയനും കന്നഡയിലേക്ക്

    By Staff
    |

    മനോജ് കെ. ജയനും കന്നഡയിലേക്ക്
    ജനവരി 10, 2005

    മോഹന്‍ലാല്‍, കലാഭവന്‍ മണി, രാജന്‍ പി. ദേവ് എന്നിവര്‍ക്കു പിന്നാലെ മനോജ് കെ. ജയനും കന്നഡയിലേക്ക് കടക്കുന്നു. മലയാളികളായ സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ കന്നഡയില്‍ തുടക്കമിടുന്നതെന്ന പ്രത്യേകതയുണ്ട്.

    കന്നഡയില്‍ ഏതാനും ഹിറ്റുകളൊരുക്കിയ മലയാളിയായ സംവിധായകന്‍ സൂര്യയുടെ ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തിരുവനന്തപുരം സ്വദേശിയും ഗ്രീന്‍ ടിവി മാനേജിംഗ് ഡയറക്ടറുമായ സുനില്‍ പരമേശ്വരനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

    ഉഗ്രനരസിംഹ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് മനോജിന്. കൃഷി ഓഫീസറുടെ വേഷത്തില്‍ ഗ്രാമത്തിലെത്തുന്ന ഇന്റലിജന്‍സ് ഓഫീസറായാണ് മനോജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗ്രാമീണര്‍ക്ക് പ്രിയപ്പെട്ടവനായി മാറുന്ന ഇയാള്‍ ഇന്റലിജന്‍സ് ഓഫീസറാണെന്ന് വെളിപ്പെടുന്നത് കഥാന്ത്യത്തില്‍ മാത്രമാണ്.

    ആക്ഷനും പ്രണയവുമെല്ലാം ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് മോഹന്‍കൃഷ്ണയാണ്. ബോളിവുഡിലെ മധുശര്‍മയാണ് നായിക.

    മലയാളത്തിലെ പ്രശസ്ത നിര്‍മാതാവായ പുരുഷന്‍ ആലപ്പുഴയുടെ മകനാണ് സൂര്യ. സൂര്യയുടെ അഞ്ചാമത്തെ ചിത്രമാണിത്. സുനില്‍ പരമേശ്വരന്‍ തന്നെയാണ് സൂര്യയുടെ മറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതിയിട്ടുള്ളത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X